Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പയ്യനാട് സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്: 90 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ സർക്കാരിന് സമർപ്പിക്കും

21 Jul 2026 11:29 IST

Jithu Vijay

Share News :

മഞ്ചേരി : മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി 90 കോടി രൂപയുടെ സമഗ്ര മാസ്റ്റർ പ്ലാൻ സർക്കാരിലേക്ക് സമർപ്പിക്കാൻ തീരുമാനിച്ചു.


ജനപ്രതിനിധികളും കായിക വകുപ്പ് ഉദ്യോഗസ്ഥരുമൊന്നിച്ച് പയ്യനാട് സ്റ്റേഡിയം നേരിട്ട് സന്ദർശിച്ച് ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഐ.എ.എസ്

സ്ഥിതിഗതികൾ വിലയിരുത്തി. സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിലുള്ള സ്റ്റേഡിയത്തിൽ ആദ്യഘട്ടമായി ആധുനിക രീതിയിലുള്ള സിന്തറ്റിക് ട്രാക്ക് ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ, പ്രദേശത്തെ കായികപ്രതിഭകളായ കുട്ടികൾക്ക് സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ മികച്ച പരിശീലനം നൽകാനും നടപടികൾ സ്വീകരിക്കും.


മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന പദ്ധതികൾ:


ആധുനിക രീതിയിലുള്ള ഗാലറിയും പവലിയനും


സ്പോർട്സ് താരങ്ങൾക്കായി ബോയ്സ് - ഗേൾസ് ഹോസ്റ്റലുകൾ


സിന്തറ്റിക് ട്രാക്ക്, ഇൻഡോർ സ്റ്റേഡിയം, ഔട്ട്ഡോർ കോർട്ടുകൾ


സ്വിമ്മിംഗ് പൂൾ, സ്പോർട്സ് പാർക്ക്


മാർഷൽ ആർട്സ് & ജിംനാസ്റ്റിക് സെന്റർ


മൾട്ടി പർപ്പസ് പ്രാക്ടീസ് ഗ്രൗണ്ട്, റൈഫിൾ ഷൂട്ടിംഗ് റേഞ്ച്


സബ്‌സ്റ്റേഷൻ, ട്രീറ്റ്‌മെന്റ് പ്ലാന്റ്, ലാൻഡ്‌സ്‌കേപ്പിംഗ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങൾ


നമ്മുടെ ജില്ലയുടെ കായിക മേഖലയ്ക്ക് പുതിയ ദിശാബോധം നൽകാൻ ഈ പദ്ധതിക്കാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.



Follow us on :

More in Related News