Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jul 2026 16:01 IST
Share News :
അനിൽ ശ്രീരാഗം ഗാനരചനയും കലാസംവിധാനവും ചായാഗ്രഹണവും നിർവ്വഹിച്ച് സംവിധാനം ചെയ്ത "മകരപ്പൊന്ന്" എന്ന അയ്യപ്പ ഭക്തിഗാന വീഡിയോ ആൽബത്തിൻ്റെ ആദ്യ പ്രദർശനം തിരുവനന്തപുരം മൂഴി എൻ എസ്സ് എസ്സ് ഹാളിൽ നടന്നു. പ്രദർശനോത്ഘാടനം ചലച്ചിത്ര, നാടക അഭിനേത്രിയായ ബീന കൊടക്കാട് നിർവ്വഹിച്ചു. ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നത് സ്വാമി ജയചന്ദ്ര തീർത്ഥയായിരുന്നു. സംഗീത സംവിധായകൻ സബീഷ് ബാല, ഗാനരചയിതാവ് പ്രദീഷ് അരുവിക്കര, സാഹിത്യകാരൻ ഹരൻ പുന്നാവൂർ, സിനിമ പ്രൊഡക്ഷൻ കൺട്രോളർ ഗോപൻ ശാസ്തമംഗലം, സിനിമ പിആർഒ അജയ് തുണ്ടത്തിൽ, തിരക്കഥാകൃത്തും സംവിധായകനുമായ അനിൽ ശ്രീരാഗം തുടങ്ങിയവർ പങ്കെടുത്തു.
തിരുവനന്തപുരം നെടുമങ്ങാടിന്റെ മനോഹരമായ ലൊക്കേഷനുകളിലാണ് "മകരപ്പൊന്ന്" ഷൂട്ട് ചെയ്തത്. കാടും മലയുമെല്ലാം നെടുമങ്ങാടും പരിസര പ്രദേശങ്ങളും തന്നെ. ചെല്ലഞ്ചിയാറാണ് പമ്പാ നദിയായി ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
ജൽസു ചന്ദ്രൻ, ആഷോ സമം, രതീഷ് വേലു മണി, ഗിരീശൻ ചാക്ക, പ്രേംകുമാർ ആലപ്പുഴ, സിന്ധു പേയാട് തുടങ്ങിയവർ കഥാപാത്രങ്ങൾ ആകുന്ന ഗാനത്തിൽ പന്തളം കൊട്ടാരവും മണികണ്ഠ സ്വാമി പുലിപ്പാൽ തേടി പോകുന്ന അയ്യപ്പചരിതവും പറഞ്ഞുപോകുന്നുണ്ട്.
മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളുടെ കലാ സംവിധായകൻ കൂടിയായ അനിൽ ശ്രീരാഗം വ്യത്യസ്തമായ രീതിയിൽ ഒരുക്കിയ പന്തളം കൊട്ടാരത്തിന്റെ സെറ്റാണ് ഗാനചിത്രീകരണത്തിനായി ഉപയോഗിച്ചത്.
നടൻ പത്മശ്രീ മധുവാണ് മകരപ്പൊന്നിന്റെ പോസ്റ്റർ റിലീസ് ചെയ്തത്.
ഭക്തി ഗാനങ്ങൾ ആസ്വദിക്കുന്ന അയ്യപ്പഭക്തർക്ക് വ്യത്യസ്ഥമായ ഒരു അനുഭവമായിരിക്കും "മകരപ്പൊന്ന് "
കളർ ഫിലിംസ് & ഫ്രെയിംസ് ഇന്റർനാഷണലിൻ്റെ ബാനറിൽ നിർമ്മിച്ച മകരപ്പൊന്നിൽ അയ്യപ്പനായി അഭിനയിക്കുന്നത് മുഹമ്മദ് ഇർഫാനാണ്
അയ്യപ്പന്റെ ബാല്യം മണികണ്ഠസ്വാമിയായി ബാലതാരം തൃദേവും അഭിനയിച്ചിരിക്കുന്നു.
സഹ സംവിധാനം : ഗിരീശൻ ചാക്ക,
മുഖ്യ സംവിധാന സഹായി : സുധീഷ് നന്ദനം, പ
എഡിറ്റിംഗ് : അമൽ ജിത്ത്,
പ്രൊഡക്ഷൻ കൺട്രോളർ : ഗോപൻ ശാസ്തമംഗലം,
നിർമ്മാണം :
സുനിൽ കുമാർ,
അനിൽ ശ്രീരാഗം,
പിആർഓ അജയ് തുണ്ടത്തിൽ .......
Follow us on :
More in Related News
Please select your location.