Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി.എസ്.എം.ഒ. കോളേജിൽ 'ഉള്ളറിഞ്ഞൊരു വായന' പരിപാടി സംഘടിപ്പിച്ചു

21 Jul 2026 17:05 IST

Jithu Vijay

Share News :

തിരൂരങ്ങാടി : പി.എസ്.എം.ഒ. കോളേജ് എൻ.എസ്.എസ്, സർഗ്ഗവേദി, ജനറൽ ലൈബ്രറി ആൻഡ് ഡിജിറ്റൽ റിസോഴ്സ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'ഉള്ളറിഞ്ഞൊരു വായന' പരിപാടി സംഘടിപ്പിച്ചു. കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന ചടങ്ങ് കോളേജ് പ്രിൻസിപ്പൽ ഡോ. ജംഷീദ് വി.പി. ഉദ്ഘാടനം ചെയ്തു.



സർഗ്ഗവേദി കൺവീനർ മുഹമ്മദ് ഫഹദ് സ്വാഗതം ആശംസിച്ചു. മലയാളവിഭാഗം മേധാവി ഡോ. ഷരീഫ് അധ്യക്ഷത വഹിച്ചു . പെരുവള്ളൂർ ജി.എച്ച്.എസ്.എസ്. മലയാളം അധ്യാപകൻ ബിജു കെ. മുഖ്യപ്രഭാഷണം നടത്തി. മലയാളവിഭാഗം അധ്യാപിക ഡോ. സജ്നമോൾ അമിയൻ, ചരിത്രവിഭാഗം മേധാവി ഡോ. റഹൂഫ്, കോളേജ് ലൈബ്രേറിയൻ അബ്ദുൽ ഹസീബ് എം. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

Follow us on :

More in Related News