Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Mar 2026 17:27 IST
Share News :
ചാവക്കാട്:പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ ഓശാന ഞായർ ആഘോഷിച്ചു.ഇടവകയിലെ വിവിധ ഭക്തസംഘടനകൾ,കുട്ടി കൂട്ടായ്മ തുടങ്ങിയവർ ചേർന്ന് യഹൂദ വസ്ത്രം ധരിച്ചുകൊണ്ട് ഓശാന ഞായർ അനുസ്മരണ പുതുക്കി.തളിയകുളക്കരയിൽ നടന്ന ഓശാന തിരുകർമ്മങ്ങൾക്ക് തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ.ഡോ.ഡേവിസ് കണ്ണമ്പുഴ മുഖ്യകാർമ്മികത്വം വഹിച്ചു.അസി.വികാരി ഫാ.നിതിൻ താഴത്ത്,റവ.ഫാ.മാത്യു തുണ്ടത്തിൽ എംസിബിഎസ് എന്നിവർ സഹ കാർമ്മികരായി.വിശ്വാസികൾ കുരുത്തോലകൾ കൈയ്യിൽ പിടിച്ച്,ഓശാന ഗീതങ്ങൾ പാടി,യേശുവിന്റെ ജറുസലേം പ്രവേശനം അനുസ്മരിച്ചു.ഓശാന ഞായറോടെ,ക്രൈസ്തവ സഭകൾ വിശുദ്ധ വാരത്തിലേക്ക് പ്രവേശിച്ചു.ട്രസ്റ്റിമാരായ ഫ്രാൻസി ചൊവ്വല്ലൂർ,സേവിയർ വാകയിൽ,സെക്രട്ടറി പിയൂസ് ചിറ്റിലപിള്ളി,എം.ജെ.ആന്റണി,സി.ജെ.ഷാജു,ലിറ്റി ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.