Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചിത്രകാരസംഗമം സംഘടിപ്പിച്ചു

12 May 2025 15:21 IST

Asharaf KP

Share News :

ചിത്രകാര സംഗമം 


കക്കട്ടിൽ: ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് കരുത്തേകാൻ ചാരുത ചാരിറ്റബിൾ ട്രസ്റ്റ് കക്കട്ടിൽ *"വർണ്ണസാന്ത്വനം"* മെഗാ ചിത്രകാരസംഗമം സംഘടിപ്പിച്ചു. കക്കട്ടിൽ 

സിറ്റി കോംപ്ലക്സിൽ രാവിലെ 10 മണി മുതൽ ആരംഭിച്ച പരിപാടിയിൽ മുപ്പതിലതികം കലാകാരന്മാർ പങ്കെടുത്തു. പ്രശസ്ത ചിത്രകാരനായ ആർട്ടിസ്റ്റ് മദനൻ ചിതകാര സംഗമം ഉൽഘാടനം ചെയ്തു. ചിത്രവിതരണോൽഘാടനം വി വിജിലേഷ് നിർവഹിച്ചു. സമാപന ചടങ്ങ് ശ്രീജിത്ത്‌ കൈവേലി ഉത്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ഓർമ റഫീഖ് അധ്യക്ഷം വഹിച്ചു. ആദ്യ ചിത്രം നാസർ നെല്ലോളികണ്ടിക്ക് വേണ്ടി വി പി റഫീഖ് ഏറ്റുവാങ്ങി. ചിത്രകാര സഘമത്തിന് ആർട്ടിസ്റ്റ് രാംദാസ് നേതൃത്വം വഹിച്ചു. രാജഗോപാലൻ കാരപ്പറ്റ, ട്രസ്റ്റ് സെക്രട്ടറി പി പി അശോകൻ, ട്രഷറർ വി വി പ്രഭാകരൻ, എം എം രാധാകൃഷ്ണൻ കെ മാൾ മേനേജർ റിയാസ് സുലൈമാൻ, റീന സുരേഷ്, ഒ വനജ, ബാലൻ തളിയിൽ, പ്രമോദ് കക്കട്ടിൽ, പറമ്പത്ത് കുമാരൻ, കുഞ്ഞബ്ദുള്ള മാസ്റ്റർ, ടി സുധീർ, വി രാജൻ, റൂസി മാസ്റ്റർ, സി പി കൃഷ്ണൻ എന്നിവർ സംസാരിച്ചു. ചിത്രകാരന്മാർക്കുള്ള ഉപഹാരം ട്രസ്റ്റ് മെമ്പർമാർ വിതരണം ചെയ്തു.


നിർദ്ധനരോഗികൾക്ക് മെഡിസിൻ വിതരണം,

ആരോഗ്യരംഗത്ത് ബോധവൽക്കരണം,

അർഹതപ്പെട്ടവർക്ക് വീടു നിർമാണത്തിനുള്ള സഹായം,

വിദ്യാഭ്യാസത്തിന് പ്രോത്സാഹനം,

ഭക്ഷ്യ കിറ്റ് വിതരണം, തുടങ്ങിയവയാണ് ട്രസ്സ്റ്റിന്റെ പ്രധാന പ്രവർത്തനങ്ങളെന്ന് ചാരുത ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

Follow us on :

More in Related News