Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jul 2026 20:02 IST
Share News :
പരപ്പനങ്ങാടി : കേരള സർക്കാരിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയും സ്വർണാലയ ഗോൾഡ് & ഡയമണ്ട്സും സംയുക്തമായി ഷൂട്ടൗട്ട് മത്സരവും ഫുട്ബോൾ വേൾഡ് കപ്പ് ക്വിസ് മത്സരവും സംഘടിപ്പിച്ചു.
പരപ്പനങ്ങാടി മുനിസിപ്പാലിറ്റി അങ്കണത്തിൽ നടന്ന പരിപാടി മുനിസിപ്പൽ ചെയർപേഴ്സൺ സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു. കലാ-കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫയറൂസ തസ്‌നീം പി. സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ ഷെമീം കിഴക്കിനിയകത്ത് അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉമ്മു കുൽസു, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീബ ടീച്ചർ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉസ്മാൻ എം., മുൻ കേരള പോലീസ് ഫുട്ബോൾ താരം കെ.ടി. വിനോദ്, ബിപിൻ ദാസ് പരപ്പനങ്ങാടി, വിനോദ് എ.വി. എന്നിവർ ആശംസകൾ നേർന്നു. സ്വർണാലയ ഗോൾഡ് & ഡയമണ്ട്സിന്റെ മാനേജിംഗ് ഡയറക്ടർ റഫീഖ് നന്ദി രേഖപ്പെടുത്തി.
മുനിസിപ്പാലിറ്റിയിലെ കൗൺസിലർമാർ, വിദ്യാർത്ഥികൾ, കായികപ്രേമികൾ എന്നിവർ പരിപാടിയിൽ ആവേശപൂർവം പങ്കെടുത്തു. ലഹരിവിരുദ്ധ പ്രതിജ്ഞയും ചടങ്ങിൽ ചൊല്ലി. കായിക പ്രവർത്തനങ്ങളിലൂടെ ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.