Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം പഞ്ചായത്തിൽ അതിദാരിദ്രർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു

03 Sep 2025 18:49 IST

MUKUNDAN

Share News :

ചാവക്കാട്:അതിദാരിദ്രർക്കുള്ള കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് നിർവഹിച്ചു.കഴിഞ്ഞ രണ്ടുവർഷമായി മുപ്പത്തിരണ്ടോളം അതിദാരിദ്രർക്കാണ് എല്ലാ മാസവും ഭക്ഷ്യകിറ്റ് വീട്ടിൽ എത്തിച്ചുനൽകുന്നത്.മർച്ചന്റ് നേവി,ബ്ലാങ്ങാട് പിവിഎംഎഎൽപി സ്കൂൾ,അമൃത വിദ്യാലയം എന്നിവരുടെ സഹകരണത്തോടുകൂടിയാണ് ഭക്ഷ്യകിറ്റ് നൽകുന്നത്.പഞ്ചായത്ത് നാലാം വാർഡ് മെമ്പർ അഡ്വ.മുഹമ്മദ് നാസിഫ് അധ്യക്ഷത വഹിച്ച പരിപാടി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.വി.സുബ്രഹ്മണ്യൻ മുഖ്യാതിഥിയായി.മെമ്പർമാരായ അബ്ദുൾ ഗഫൂർ,റാഹില വഹാബ്,സിഡിഎസ് ചെയർപേഴ്സൺ ഫൗസിയ,ഗ്രാമസേവക ചിത്ര എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

Follow us on :

More in Related News