Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പഴയ ബസുകള്‍ക്കും ടാക്സികള്‍ക്കും അബൂസംറ അതിര്‍ത്തി കടക്കാനാവില്ല.

31 Jul 2024 04:51 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തർ-സൗദി അതിർത്തിയായ അബു സംറ വഴി ചരക്കുകളും യാത്രക്കാരെയും കൊണ്ടുപോകുന്ന വാഹനങ്ങളുടെ പഴക്കം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം പുറപ്പെടുവിച്ചു. ടാക്സികൾക്കും ബസുകൾക്കും ട്രക്കുകൾക്കും പുതിയ നിയന്ത്രണം ബാധകമാണ്. യാത്രക്കാരുമായി പോകുന്ന ടാക്‌സികൾ, ചരക്കുകൾ കൊണ്ടുപോകുന്ന ട്രക്ക് എന്നിവയ്ക്ക് അതിർത്തി കടക്കണമെങ്കിൽ അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കം പാടില്ല. പത്ത് വർഷം കാലപ്പഴക്കമുള്ള ബസുകൾക്കും അതിർത്തി കടക്കാനാവില്ല. അതേസമയം, സ്വകാര്യ വാഹനങ്ങൾക്ക് ഈ നിബന്ധന ബാധകമല്ല.


"ട്രക്കുകളിൽ ചരക്ക് ഗതാഗതം സംബന്ധിച്ചും ബസുകളിലും ടാക്സികളിലും യാത്രക്കാരെ കൊണ്ടുപോകുന്നത് സംബന്ധിച്ചും നിയന്ത്രണ നിർദ്ദേശങ്ങൾക്കനുസൃതമായി, ലാൻഡ് റൂട്ടുകളിലൂടെ അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ. അബു സംറ ബോർഡർ ക്രോസിംഗ് വഴി അതിർത്തി കടക്കാൻ അനുവാദമില്ല. നിർമ്മാണ തീയതി മുതൽ പത്ത് (10) വർഷത്തിൽ കൂടുതൽ പഴക്കമുള്ള ബസുകൾക്കും അബു സംറ ബോർഡർ ക്രോസിംഗ് വഴി അതിർത്തി കടക്കാൻ അനുവാദമില്ല." 

ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഖത്തർ - സൗദി അതിർത്തി കടക്കുന്നത്. സൗദി, ബഹ്‌റൈൻ, യുഎഇ എന്നിവിടങ്ങളിലേക്കാണ് ഖത്തറിൽ നിന്നും പ്രധാനമായും കരമാർഗം യാത്ര ചെയ്യുന്നത്.



Follow us on :

More in Related News