Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jan 2026 19:08 IST
Share News :
തൊഴിയൂർ:ചേറ്റട്ടി അയ്യപ്പക്ഷേത്രത്തിൽ നിറമാല മഹോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു.രാവിലെ നടതുറപ്പ് നിർമ്മാല്യ ദർശനം എന്നിവയും,ക്ഷേത്രം തന്ത്രി മുണ്ടയൂർ മനക്കൽ അരുൺ നമ്പൂതിരിയുടെ നേതൃത്വത്തിൽ തന്ത്രിപൂജയും നടന്നു.തുടർന്ന് ഉപദൈവങ്ങൾക്ക് പൂജകൾ,ദുർഗ്ഗാദേവിക്ക് പറവെപ്പ് എന്നിവയും നടന്നു.വൈകിട്ട് പൂക്കാവടി വരവ്,വെള്ളിത്തിരുത്തി ഉണ്ണിനായരുടെ നേതൃത്വത്തിൽ മേളം,വിവിധ ആഘോഷ കമ്മിറ്റികളുടെ പൂരം വരവ് തുടർന്ന് ദീപാരാധന,കേളി,കൊമ്പ്പ്പറ്റ്,കുഴൽപ്പറ്റ്,തായമ്പക,ചുറ്റുവിളക്ക്,താഴത്തെ കാവിൽ നിന്ന് താലത്തോടുകൂടി തിടമ്പ് എഴുന്നള്ളിപ്പ് എന്നിവയുണ്ടായി.ക്ഷേത്ര ഭാരവാഹികളായ പ്രസിഡന്റ് കെ.വി.നിർമ്മലൻ,സെക്രട്ടറി പി.കെ.ബിനു,മേൽശാന്തി താഴത്തുപുരക്കൽ ഷാജി തുടങ്ങിയർ ചടങ്ങുകൾക്ക് നേതൃത്വം നല്കി.
Follow us on :
Tags:
More in Related News
Please select your location.