Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോട്ടറി ക്ലബ് കാലിക്കറ്റ് നോർത്തിന് പുതിയ നേതൃത്വം; യൂജിൻ ജോൺസൺ പ്രസിഡന്റ്, അഫ്സൽ കോണിക്കൽ സെക്രട്ടറി

10 Aug 2026 21:24 IST

NewsDelivery

Share News :

റോട്ടറി കാലിക്കറ്റ് നോർത്തിന് പുതിയ ഭാരവാഹികൾ; യൂജിൻ ജോൺസണും അഫ്സൽ കോണിക്കലും ചുമതലയേറ്റു

വാർത്ത

കോഴിക്കോട്: റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് നോർത്തിന്റെ 2026–27 വർഷത്തെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. ഇ. യൂജിൻ ജോൺസൺ പ്രസിഡന്റായും അഫ്സൽ കോണിക്കൽ സെക്രട്ടറിയായും വി. സുനീഷ് ട്രഷററായും ചുമതലയേറ്റു.

കോഴിക്കോട് അസ്മ ടവറിൽ നടന്ന സ്ഥാനാരോഹണ ചടങ്ങ് റോട്ടറി ഡിസ്ട്രിക്ട് 3204 ഗവർണർ വി. മോഹൻദാസ് മേനോൻ ഉദ്ഘാടനം ചെയ്തു. മുൻ റോട്ടറി കാലിക്കറ്റ് നോർത്ത് പ്രസിഡന്റ് ടി.കെ. അൻഫൽ അധ്യക്ഷത വഹിച്ചു. ക്ലബ്ബിന്റെ ഹോണററി അംഗവും എം.എൽ.എയുമായ വിദ്യാ ബാലകൃഷ്ണൻമുഖ്യാതിഥിയായി.

ചടങ്ങിൽ റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് നോർത്തിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു. 2026–27 റോട്ടറി വർഷത്തിൽ ഡിസ്ട്രിക്ട് 3204-ൽ ഏറ്റവും കൂടുതൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിയ ക്ലബ്ബായികാലിക്കറ്റ് നോർത്ത് തിരഞ്ഞെടുക്കപ്പെട്ടതായി പ്രസിഡന്റ് ഇ. യൂജിൻ ജോൺസൺ അറിയിച്ചു.

പുതിയ റോട്ടറി വർഷത്തിൽ മാലിന്യസംസ്കരണം, മാനസികാരോഗ്യം, 100 കുട്ടികൾക്കായുള്ള ലീഡർഷിപ്പ് പരിശീലനം എന്നിവ ഉൾപ്പെടെ വിവിധ സാമൂഹിക പദ്ധതികളും ചടങ്ങിൽ അവതരിപ്പിച്ചു.

മുൻ സെക്രട്ടറി ശ്രീകാന്ത് പിലാക്കാട്ട് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് ഗവർണർ പി. ഇബ്രാഹിം, ഡിസ്ട്രിക്ട് ഡെപ്യൂട്ടി കോർഡിനേറ്റർ സി.വി. ധനേഷ്, ജിജിആർ സി.ടി. സവജേഷ് തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News