Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശ്രീഗുരുവായൂരപ്പന് പാൽപായസം നിവേദിക്കാൻ പുതിയ സ്വർണ്ണക്കുടം സമർപ്പിച്ചു..

18 Dec 2025 21:50 IST

MUKUNDAN

Share News :

ഗുരുവായൂർ:ശ്രീഗുരുവായൂരപ്പന് പാൽപായസം നിവേദിക്കാൻ പുതിയ സ്വർണ്ണക്കുടം.പ്രമുഖ വ്യവസായ ഗ്രൂപ്പാണ് 57.5 പവൻ(460 ഗ്രാം) തൂക്കം വരുന്ന സ്വർണ്ണക്കുടം സമർപ്പിച്ചത്.ഇന്ന് രാവിലെ പന്തീരടി പൂജ കഴിഞ് ക്ഷേത്രം നട തുറന്ന സമയത്തായിരുന്നു സമർപ്പണം.ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ,ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ,ക്ഷേത്രം അസിസ്റ്റന്റ് മാനേജർ സി.ആർ.ലെജുമോൾ എന്നിവർ സന്നിഹിതരായി.വഴിപാടുകാർക്ക് കളഭവും,കദളിപഴവും,പഞ്ചസാരയും,തിരുമുടി മാലയുമടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദങ്ങൾ നൽകി.   

Follow us on :

More in Related News