Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാട്ടർ സപ്ലൈ അധികൃതരുടെ അനാസ്ഥ:കടപ്പുറം തീരദേശ മേഖലയിൽ ലൈൻ പൈപ്പിൽ കലങ്ങിയ വെള്ളം..

28 Sep 2025 22:01 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം പഞ്ചായത്ത് തീരദേശ മേഖലയിൽ ലൈൻ പൈപ്പിൽ വരുന്ന വെള്ളം കഴിഞ്ഞ മൂന്ന് ദിവസമായി കലങ്ങിയ വെള്ളമാണ് വരുന്നത്.കഴിഞ്ഞ മൂന്ന് ദിവസക്കാലമായി തീരദേശ മേഖലയിൽ കുടിവെള്ളം കിട്ടാത്ത ഒരു അവസ്ഥയാണ് ഉള്ളത്.നിരവധി തവണ വാട്ടർ സപ്ലൈ ഓഫീസിൽ പരാതി പറഞ്ഞിട്ടും ഇതിന് പരിഹാരം കാണാൻ വാട്ടർ സപ്ലൈ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ട് തീരദേശ മേഖലയിൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി ആവശ്യപ്പെട്ടു.

Follow us on :

More in Related News