Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2026 07:41 IST
Share News :
കരിവെള്ളൂർ: ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ആതുരസേവന രംഗത്ത് അരനൂറ്റാണ്ടിലേറെ ജനകീയ സേവനം നടത്തിയ ഡോ. ടി.വി. സുരേന്ദ്രനെ കരിവെള്ളൂർ മിഡ് ടൗൺ റോട്ടറി ക്ലബ് ആദരിച്ചു.
കരിവെള്ളൂർ മിഡ് ടൗൺ റോട്ടറിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് അഡ്വ. പ്രകാശ് പാലാട്ട്ആദരവ് നിർവഹിച്ചു. ചടങ്ങിൽ അസിസ്റ്റന്റ് ഗവർണർ എസ്. വി. ശ്യാം കുമാർ, ക്ലബ് സെക്രട്ടറി കെ. ശ്രീജിത്ത്, കെ. ജയരാജൻ നായർ എന്നിവർ പങ്കെടുത്തു.
ആരോഗ്യരംഗത്ത് ദീർഘകാലമായി നടത്തിയ സമർപ്പിത സേവനത്തിനും സമൂഹത്തോടുള്ള പ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരമായാണ് ഡോ. ടി.വി. സുരേന്ദ്രനെ ആദരിച്ചതെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
Follow us on :
More in Related News
Please select your location.