Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Nov 2024 00:02 IST
Share News :
കോഴിക്കോട്: മലയാള ടെലിവിഷൻ ചരിത്രത്തിൽ
കാലത്തിന് ഭേദിക്കാൻ കഴിയാത്ത ഒരു മാതൃകയായി ഇന്നും ഇന്ത്യാവിഷൻ നിലനില്ക്കുകയാണെന്ന് പ്രമുഖ ടെലിവിഷൻ ജേർണലിസ്റ്റ് എം.വി നികേഷ് കുമാർ '
സംഗീത് മോൻസിയുടെ പുതിയ ഇംഗ്ലീഷ് കവിതാ സമാഹാരം മാറ്റർ ഓഫ് ടൈം പ്രകാശന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വ്യാജ വാർത്തയും ഗുഢ സിദ്ധാന്തങ്ങളും പുതിയ തലമുറയെ മുന്നോട്ടു നയിക്കുന്നതിന് പലപ്പോഴും തടസ്സമായി മാറുന്നുണ്ട്. പുതുതലമുറയുടെ എല്ലാവിധത്തിലുമുള്ള മാറ്റം ഏറെ വ്യത്യസ്തമാണ്. പെൺകുട്ടി കട ഇടക്കമുള്ളവരുടെ ഈ രംഗത്തേക്കുള്ള മാറ്റം ഇതാണ് തെളിയിക്കുന്നത്. പുതിയ തലമുറ കൂടുതൽ നവമാധ്യമങ്ങളെ തങ്ങളുടെ സർഗാത്മക മാധ്യമമായി തെരഞ്ഞെടുക്കുന്നത് പുതിയ കാലഘട്ടത്തിൻ്റെ വലിയ മാറ്റത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരാൾ തന്നെ തന്നെ സമൂഹത്തിൽ അടയാളപ്പെടുത്തുവാൻ ഉപയോഗിക്കുന്ന മാധ്യമമാണ് പുതിയ കവിതകളെന്ന്
മാറ്റർ ഓഫ് ടൈം എന്ന പുസ്തകത്തിൻ്റെ പ്രകാശനം നിർവഹിച്ചു കൊണ്ട്
എഴുത്തുകാരൻ ഫാദർ ബോബി ജോസ് കട്ടിക്കാട് പറഞ്ഞു.
സ്ഥായിയായ ദുഃഖമാണ് ഈ കവിയുടെ പല കവിതകളുടെയും അന്തർധാര. ഭംഗിയുള്ള വായനാനുഭവമല്ല പലപ്പോഴും സംഗീതിൻ്റെ കവിതകൾ നല്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ചടങ്ങിൽ ചാവറ കൾച്ചറൽ സെൻ്റർ ഡയറക്ടർ ഫാദർ ജോൺ മണ്ണാറത്തറ അധ്യക്ഷത വഹിച്ചു.
ഷബി ത, കെ.വി. സജയ് , ഡോ. ശ്യാം സുധാകർ , കെ.ബി. പ്രസന്ന കുമാർ, ഫാ റോജി കെ. സെബാസ്റ്റ്യൻ, സംഗീത് മോൻസി എന്നിവർ സംസാരിച്ചു. ആൻസി ജോർജ് സ്വാഗതവും
ആലീനാ മരിയ മോൻസി നന്ദിയും പറഞ്ഞു.
ആതിര കൃഷ്ണൻ പ്രാർഥന നടത്തി. അയിൻ എസ്. എ കവിത ചൊല്ലി. ശ്യാം ഭവി സുരേഷ് നൃത്തവുമവതരിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.