Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jul 2026 16:35 IST
Share News :
സോഹാർ: സോഹാർ മലയാളി സംഘം സ്ഥാപക അംഗവും സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന പാലക്കാട് കുരുമാനാംകുറുശ്ശി പുത്തൻവീട്ടിൽ മുരളി ദാസ് (55) അന്തരിച്ചു. അസുഖത്തെ തുടർന്ന് നാട്ടിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ഒമാൻ, സോഹാറിലെ ഫലജിലുള്ള ലൈഫ് ലൈൻ ആശുപത്രിയിൽ മാർക്കറ്റിംഗ് മാനേജരായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഇതിന് മുമ്പ് ദീർഘകാലം ബദറുൽ സമ ആശുപത്രിയിൽ മാർക്കറ്റിംഗ് മാനേജരായും പ്രവർത്തിച്ചിരുന്നു.
സോഹാറിലെ സാമൂഹ്യ, സാംസ്‌കാരിക, കലാരംഗങ്ങളിലെ വിവിധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചിരുന്ന മുരളി ദാസ്, പ്രവാസി സമൂഹത്തിൽ നിരവധി സൗഹൃദങ്ങളുടെ ഉടമയായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണവാർത്ത സോഹാറിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
സോഹാറിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്ന മുരളി ദാസ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് പോയിരിക്കെയായിരുന്നു അന്ത്യം.
ഭാര്യ: ജ്യോതി ദാസ്. മക്കൾ: ലക്ഷ്മി, മീര.
സംസ്കാരം: ശനിയാഴ്ച രാവിലെ 9 മണിക്ക് നാട്ടിൽ നടക്കും.
Follow us on :
Tags:
Please select your location.