Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jul 2026 17:23 IST
Share News :
ഏലിസ്റ്റോയുടെ 12-ാമത് ടെഫ ഫുട്ബോൾ ടൂർണമെന്റിന് അഡ്രസ് ടർഫ് ഗ്രൗണ്ടിൽ ഫാത്തിമ തെഹ്ലിയ എം.എൽ.എ കിക്കോഫ് നിർവഹിച്ച് ഉദ്ഘാടനം ചെയ്യുന്നു. സമീപം ഏലിസ്റ്റോ പ്രതിനിധി പി.ടി. ഫായിസ്, ടെഫ ചെയർമാൻ ആദം ഒജി, ജനറൽ സെക്രട്ടറി പി.വി. മുഹമ്മദ് യൂനുസ്, സി.എ. ഉമ്മർ കോയ, ഹിഫ്സു റഹ്മാൻ, ഹാഷിം കടാക്കലകം എന്നിവർ.
കോഴിക്കോട്: ഏലിസ്റ്റോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 12-ാമത് ടെഫ ഫുട്ബോൾ ടൂർണമെന്റിന് അഡ്രസ് ടർഫ് ഗ്രൗണ്ടിൽ തുടക്കമായി. ഫാത്തിമ തെഹ്ലിയ എം.എൽ.എ കിക്കോഫ് നിർവഹിച്ച് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
ടെഫ ചെയർമാൻ ആദം ഒജി അധ്യക്ഷത വഹിച്ചു. ഏലിസ്റ്റോ പ്രതിനിധി പി.ടി. ഫായിസ് മുഖ്യാതിഥിയായി. വ്യവസായ പ്രമുഖൻ സി.എ. ഉമ്മർ കോയ, ടെഫയുടെ പ്രഥമ ചെയർമാൻ ഹിഫ്സു റഹ്മാൻ, സ്റ്റീൽ ഒ സ്റ്റീൽ ചെയർമാൻ കുഞ്ഞഹമ്മദ് കോയ, ബി.സി.സി ജനറൽ സെക്രട്ടറി എസ്.എം. സാലിഹ്, ടെഫ ജനറൽ സെക്രട്ടറി പി.വി. മുഹമ്മദ് യൂനുസ്, ട്രഷറർ ഹാഷിം കടാക്കലകം എന്നിവർ സംസാരിച്ചു.
12 ടീമുകൾ അണിനിരന്ന മാർച്ച് പാസ്റ്റോടെയാണ് ഉദ്ഘാടനച്ചടങ്ങിന് തുടക്കമായത്. ഡൽഹിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടീം ടർഫിസം മൈതാനത്ത് സന്ദേശ ബാനർ ഉയർത്തിയത് ശ്രദ്ധേയമായി.
വ്യാഴാഴ്ച നടന്ന മത്സരങ്ങളിൽ യങ്സ്റ്റേഴ്സ് വിഭാഗത്തിൽ ടർഫ് മാസ്റ്റേഴ്സ് കാസ്ക് ചെമ്മങ്ങാടിനെ തോൽപ്പിച്ച് സെമിഫൈനൽ ഉറപ്പിച്ചു. മാസ്റ്റേഴ്സ് വിഭാഗത്തിൽ ടീം ദോസ്തി കീപ്സെക്കിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. ആദ്യപകുതി ഗോൾരഹിതമായിരുന്ന മത്സരത്തിൽ രണ്ടാംപകുതിയിൽ ഫഹദ് കരാനി നേടിയ ഇരട്ടഗോളുകളാണ് ടീമിന് വിജയം സമ്മാനിച്ചത്. ഫഹദ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
യങ്സ്റ്റേഴ്സ് വിഭാഗത്തിലെ മറ്റൊരു മത്സരത്തിൽ ടർഫിസം ടീം മെയ്ഡിനെ 2–1ന് കീഴടക്കി. രണ്ടാംപകുതിയിൽ റഫാനും മുഹമ്മദും ടർഫിസത്തിനായി ഗോൾ നേടിയപ്പോൾ ഫഹീം ടീം മെയ്ഡിന്റെ ആശ്വാസഗോൾ നേടി. മികച്ച പ്രകടനം പുറത്തെടുത്ത റഫാൻ കളിയിലെ താരമായി.
അവസാന മത്സരത്തിൽ മിയോറ ഗോൾഡിനെ 3–1ന് തോൽപ്പിച്ച അൽമാസ് ടൂർണമെന്റിൽ മികച്ച തുടക്കം കുറിച്ചു.
വർക്കിംഗ് ചെയർമാൻ പി.എം. താജുദ്ദീൻ, വൈസ് ചെയർമാൻ പി.പി. സാലിഹ് ബറാമി, മിസ്ബാഹ് ഡി എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. ജനറൽ കൺവീനർ കെ.എം. അക്താബ്, പി.വി. തൗഫീഖ്, കെ.വി. റമീസ് അഹമ്മദ്, ഷെഫീഖ് അഹമ്മദ്, മജ്സും അലി, എസ്.വി. സഫർ, കെ.വി. ജാബിർ, സാജിദ് തോപ്പിൽ, അബ്ദുൽ ജബ്ബാർ, സി.എ. റസാഖ്, മൂസ കൊശാനി, പി.കെ. റിയാസ്, ഡി. മിസ്ബാഹ് എന്നിവർ നേതൃത്വം നൽകി.
വെള്ളിയാഴ്ച അവസാന ലീഗ് റൗണ്ട് മത്സരങ്ങളിലൂടെ സെമിഫൈനലിസ്റ്റുകളെ കണ്ടെത്തും. ശനിയാഴ്ച സെമിഫൈനൽ മത്സരങ്ങളും ഞായറാഴ്ച വൈകുന്നേരം ചെറുവണ്ണൂർ അഡ്രസ് ഗ്രൗണ്ടിൽ ഫൈനലും നടക്കും.
Follow us on :
Tags:
More in Related News
Please select your location.