Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് ഹൃദയാഘാതം സംഭവിച്ച പ്രമുഖ പ്രവാസി അന്തരിച്ചു

24 Jul 2026 17:48 IST

ENLIGHT MEDIA OMAN

Share News :

സലാല: സലാലയിലെ പ്രമുഖ പ്രവാസി വ്യവസായിയും ഐമൻ ഗ്രൂപ്പ് ഓഫ് സ്ഥാപനങ്ങളുടെ അമരക്കാരനുമായ അശ്വിൻ പുരേച്ച (70) അന്തരിച്ചു. കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം.

ഇന്ത്യൻ സ്കൂൾ സലാല ഡയറക്ടർ ബോർഡ് അംഗമായിരുന്ന അദ്ദേഹം ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സലാലയുടെയും ഗുജറാത്തി വിങ്ങിന്റെയും പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിരുന്ന അശ്വിൻ പുരേച്ച പ്രവാസി സമൂഹത്തിന്റെ പൊതുവായ ആവശ്യങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും എന്നും മുൻപന്തിയിലുണ്ടായിരുന്നു.

ഗുജറാത്തിലെ കച്ച് സ്വദേശിയായ അദ്ദേഹം പൂനെയിലാണ് സ്ഥിരതാമസം. 1978 മുതൽ സലാലയിൽ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. ഭാര്യ ഹീന. രണ്ട് മക്കളുണ്ട്. കുടുംബം നിലവിൽ സലാലയിലാണുള്ളത്. മക്കൾ ദുബായിൽ താമസിക്കുന്നു.

മൃതദേഹം പൂനെയിലെത്തിച്ച് സംസ്കാര ചടങ്ങുകൾ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. അശ്വിൻ പുരേച്ചയുടെ നിര്യാണത്തിൽ കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വേർപാട് സലാലയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹം അനുസ്മരിച്ചു.

Follow us on :

More in Related News