Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jul 2026 12:14 IST
Share News :
കോഴിക്കോട്: രാജ്യത്തെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിലൊന്നായ സൗപർണിക പ്രൊജക്റ്റ്സ് കോഴിക്കോട് കുന്നമംഗലത്ത് 60 കോടി രൂപയുടെ 'സൗപർണിക ഫ്‌ളോറെൻസ്സ' എന്ന പേരിൽ പ്രീമിയം അപ്പാർട്ട്‌മെന്റ് പദ്ധതിക്ക് തുടക്കമിട്ടു. കോഴിക്കോട് കമ്പനിയുടെ രണ്ടാമത്തെ പദ്ധതിയാണിത്. അടുത്ത രണ്ടു വർഷത്തിനകം കോഴിക്കോട്ട് 200 കോടി നിക്ഷേപിക്കുമെന്ന് കമ്പനി മാനേജ്മെന്റ് അറിയിച്ചു. ഇതിൽ ആദ്യ ഘട്ടമായാണ് 'സൗപർണിക ഫ്‌ളോറെൻസ്സ' പദ്ധതിക്കു തുടക്കമിടുന്നത്.
ദേശീയപാത 766-ന് സമീപമായി കോഴിക്കോട് നഗരത്തിലേക്കും കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലത്താണ് പദ്ധതി വികസിപ്പിക്കുന്നത്. ഐഐഎം കോഴിക്കോട്, എൻഐടി കാലിക്കറ്റ്, പ്രമുഖ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സാമീപ്യവും പദ്ധതിയുടെ പ്രധാന ആകർഷണങ്ങളാണ്.
44 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന 1.5, 2, 3 ബി.എച്ച്.കെ വിഭാഗങ്ങളിലായി 88 പ്രീമിയം അപ്പാർട്ട്‌മെന്റുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞ ജനസാന്ദ്രതയുള്ള കമ്മ്യൂണിറ്റി, വിശാലമായ ഓപ്പൺ സ്പേസുകൾ, സ്വകാര്യത, ആധുനിക ജീവിതശൈലി സൗകര്യങ്ങൾ എന്നിവയ്ക്കാണ് പദ്ധതിയിൽ മുൻഗണന നൽകിയിരിക്കുന്നത്.
ക്ലബ്ബ് ഹൗസ്, മൾട്ടി പർപ്പസ് ഹാൾ, അത്യാധുനിക ജിംനേഷ്യം, നീന്തൽക്കുളം, കുട്ടികളുടെ കളിസ്ഥലം, പൂന്തോട്ടങ്ങൾ, ഓപ്പൺ വർക്ക്‌ഔട്ട് ഏരിയ, 24 മണിക്കൂർ സുരക്ഷ, സിസിടിവി നിരീക്ഷണം തുടങ്ങിയ സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമാകും.
സുസ്ഥിര വികസനത്തിന് പ്രാധാന്യം നൽകി പൊതുസ്ഥലങ്ങളിൽ സൗരോർജ്ജ ലൈറ്റിംഗ്, അൾട്രാ ഫിൽട്രേഷൻ സാങ്കേതികവിദ്യയിലുള്ള മലിനജല സംസ്കരണ പ്ലാന്റ്, ഭക്ഷ്യാവശിഷ്ട സംസ്കരണ സംവിധാനം എന്നിവയും ഒരുക്കുമെന്ന് കമ്പനി അറിയിച്ചു.
കേരളം കമ്പനിയുടെ പ്രധാന വിപണികളിലൊന്നാണെന്നും ഗുണനിലവാരമുള്ള പാർപ്പിടങ്ങൾക്ക് സംസ്ഥാനത്ത് ശക്തമായ ആവശ്യകത തുടരുകയാണെന്നും സൗപർണിക പ്രൊജക്റ്റ്സ് മാനേജിംഗ് ഡയറക്ടർ രാംജി സുബ്രഹ്മണ്യം പറഞ്ഞു. കോഴിക്കോട് നഗരത്തിന്റെ ദീർഘകാല വളർച്ചാ സാധ്യത കണക്കിലെടുത്താണ് രണ്ടാമത്തെ പദ്ധതി ആരംഭിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ വളരുന്ന നഗരമാണ് കോഴിക്കോടെന്നും അദ്ദേഹം വ്യക്തമാക്കി.
നിർമാണ ഗുണനിലവാരം, സമയബന്ധിത കൈമാറ്റം, ആധുനിക രൂപകൽപ്പന, സുസ്ഥിരത എന്നിവയാണ് സൗപർണികയുടെ പ്രധാന സവിശേഷതകളെന്ന് സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്) കെ. സി. ആനന്ദ് പറഞ്ഞു. പുറത്തു നിന്നുള്ളവർ കോഴിക്കോട് ഫ്ലാറ്റ് വാങ്ങുന്ന പ്രവണത കൂടി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2003-ൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച സൗപർണിക പ്രൊജക്റ്റ്സ് ദക്ഷിണേന്ത്യയിൽ 70-ലധികം പദ്ധതികൾ പൂർത്തിയാക്കി 15,000-ത്തിലധികം കുടുംബങ്ങൾക്ക് വീടുകൾ കൈമാറിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.