Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഴകം വായനശാലയില്‍ എം. ടി -സുഗതകുമാരി അനുസ്മരണം

09 Jan 2025 20:19 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കൊടകര: അഴകം യുവജനസംഘം വായനശാലയും കൊടകര എഴുത്തുപുരയും സംയുക്തമായി എം. ടി -സുഗതകുമാരി അനുസ്മരണ സദസ് സംഘടിപ്പിച്ചു. കൊടകര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പാള്‍ ടി.വി. ഗോപി ഉദ്ഘാടനം ചെയ്തു. എഴുത്തുപുര സെക്രട്ടറി കെ. രമേശ് അധ്യക്ഷത വഹിച്ചു. കൊടകര ഗ്രന്ഥശാല നേതൃസമിതി ചെയര്‍മാന്‍ എം.കെ. ജോര്‍ജ് , എം.കെ. രാജി ,വായനശാലാ സെക്രട്ടറി പി.എം.സുനില്‍കുമാര്‍ ,ലൈബ്രേറിയന്‍ എം.കെ. ശ്രീജ എന്നിവര്‍ സംസാരിച്ചു. മൂന്നാം സ്റ്റാന്‍ഡേര്‍ഡിലെ കേരള മലയാള പാഠാവലിയില്‍ ഉള്‍പ്പെടുത്തിയ പൂമ്പാറ്റുമ്മ കഥയുടെ രചയിതാവ് രണ്ടാം ക്ലാസുകാരി മെയ് സിതാരയെ ചടങ്ങില്‍ അനുമോദിച്ചു.

Follow us on :

More in Related News