Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമ്മയും കുഞ്ഞും മരിച്ച സംഭവം, കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് ബഹുജന മാർച്ച് നടത്തി

13 Feb 2025 12:07 IST

Enlight Media

Share News :

കാഞ്ഞങ്ങാട് : ചികിത്സപ്പിഴവ് നടന്നുവെന്നാരോപണം നേരിടുന്ന നോർത്ത് കോട്ടച്ചേരിയിലെ സ്വകാര്യ ആസ്പത്രിയിലേക്ക് ബഹുജന മാർച്ച് നടത്തി. പള്ളിക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ എം.കുമാരൻ പനയാൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ നാസ്നിൻ വഹാബ് അധ്യക്ഷയായി. സതി ശശി ചിത്താരി കടപ്പുറം, അബ്ബാസ് തെക്കുപുറം, ശോഭ കണിച്ചിറ, സദാശിവൻ പരവനടുക്കം, സത്യൻ പൂച്ചക്കാട്, സുകുമാരൻ പൂച്ചക്കാട്, അബ്ദുൾ റഹ്‌മാൻ ദാവൂദ് മൊഹല്ല, ദിവാകരൻ കുഞ്ഞിത്തോട് എന്നിവർ സംസാരിച്ചു.

കുടുംബാംഗങ്ങളും നാട്ടുകാരും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. ചേറ്റുകുണ്ട് കീക്കാനം കാവടി നിവാസിലെ ദീപയും (36) നവജാത ശിശുവും കഴിഞ്ഞ നാലിനാണ് മരിച്ചത്. നോർത്ത്‌ കോട്ടച്ചേരിയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. വൈകിട്ട്‌ പ്രസവത്തിന് പിന്നാലെ ചോരക്കുഞ്ഞ് മരിച്ചു.

Follow us on :