Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 May 2025 21:06 IST
Share News :
മസ്‌കറ്റ്: മത്രയിൽ ഫോട്ടോ സ്റ്റുഡിയോ നടത്തിയിരുന്ന കീബോർഡ് ആർട്ടിസ്റ്റ് മുഹമ്മദ് ഷാജഹാൻ (ഷാജി 50) നിര്യാതനായി.
രണ്ടു മാസം മുമ്പ് സ്ട്രോക് വന്നതിനെ തുടർന്ന് മസ്‌കറ്റിലെ ഖോല ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഭേദമാകാത്തതിനെ തുടർന്ന് നാട്ടിൽ പോയി. അവിടെ ചികിത്സയിലായിരുന്ന മുഹമ്മദ് ഷാജഹാൻ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു.
സംഗീതജ്ഞൻ മാളിയക്കൽ ജലീലിൻ്റെ മകനാണ് ഷാജഹാൻ. ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിൻ്റെ കേരളോത്സവത്തിലും മറ്റ് കലാമേളകളിലെ സംഗീതപരിപാടികളിലും പിതാവായ ജലീലിനോടൊപ്പം കീബോർഡ് ആർട്ടിസ്റ്റായും ഗായകനായും ഷാജി പങ്കെടുക്കാറുണ്ടായിരുന്നു.
ഭാര്യ രേഷ്‌മ ഷെയ്ഖ് മക്കൾ: റൈഹാൻ ഷാജി, അയാൻ ഷാജി. മാതാവ്: ആയിഷ. സഹോദരങ്ങൾ ലാമിയാ, റജീസ്, റമീൻ ജലിൽ.
തലശേരിയിലെ കുഴിപ്പങ്ങാട്ടെ വസതിയിൽ എത്തിച്ച മയ്യിത്ത് വൈകീട്ട് അയ്യലത്ത് പള്ളി ഖബറിസ്ഥാനിൽ ഖബറടക്കി.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaoman
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.