Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2025 19:09 IST
Share News :
തലയോലപ്പറമ്പ് : സാംസ്കാരിക കേരളത്തിലെ മുതിർന്ന സാഹിത്യകാരനും വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജീവചരിത്ര ഗ്രന്ഥകാരനുമായ പ്രൊഫ. എം.കെ. സാനുവിൻ്റ നിര്യാണത്തിൽ അനുശോചിച്ച് നാളെ (ആഗസ്റ്റ് 04) തിങ്കളാഴ്ച്ച തലയോലപ്പറമ്പിൽ അനുസ്മരണം സംഘടിപ്പിക്കും. വൈകിട്ട് 4 ന് തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ
സംഘടിപ്പിക്കുന്ന സാനു മാഷ് അനുസ്മരണത്തിൽ മുൻ നിയമസഭ സ്പീക്കർ വി.എം. സുധീരൻ "ഏകാന്ത വീഥിയിലെ അവധൂതൻ സാനു മാഷ് " എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും. ബഷീർ സ്മാരക സമിതി വൈസ് ചെയർമാൻ മോഹൻ. ഡി. ബാബു ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.
Follow us on :
Tags:
More in Related News
Please select your location.