Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വ്യാപാരി വ്യവസായി ഏകോപന സമിതി വിവാഹസഹായം നല്‍കി

14 Jan 2025 21:32 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

വ്യാപാരി വ്യവസായി ഏകോപന സമിതി വിവാഹസഹായം നല്‍കി


കോടാലി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മറ്റി നടപ്പാക്കുന്ന വിവാഹ സഹായ പദ്ധതിയുടെ പുതുക്കാട് നിയോജക മണ്ഡലത്തിലെ പ്രഥമ സഹായവിതരണോദ്ഘാടനം കോടാലി യൂനിറ്റില്‍ നടന്നു. വെട്ടിയാട്ടില്‍ രാമകൃഷ്ണന്റെ കുടുംബത്തിന് സഹായധനം നല്‍കി ജില്ല പ്രസിഡന്‍ര് കെ.വി.അബ്ദുള്‍ഹമീദ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് പി.ജി. രഞ്ജിമോന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എം. ഉമേഷ് ബാബു, ട്രഷറര്‍ സാബു പോക്കാക്കില്ലത്ത്, വി.എം. ഷാജഹാന്‍, ടൈറ്റസ് കട്ടക്കയം എന്നിവര്‍ സംസാരിച്ചു.

Follow us on :

More in Related News