Wed Jun 18, 2025 2:13 PM 1ST
Location
Sign In
11 Dec 2024 14:10 IST
Share News :
ഉദുമ : നാടിന്റെ ആവശ്യങ്ങള്‍ക്ക് വെളിച്ചമേകാന്‍ രണ്ട് ഫോക്കസ് ലൈറ്റുകള്‍ നാടിനായി സമര്‍പ്പിച്ച് പ്രിയദര്‍ശിനി സാംസ്‌കാരിക നിലയം മേല്‍ബാര പ്രവര്‍ത്തകര്‍. ഫോക്കസ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കേവിസ് ബാലകൃഷ്ണന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. സാംസ്‌കാരിക നിലയം പ്രസിഡന്റ് ഷിബു കടവംങ്കാനം അധ്യക്ഷത വഹിച്ചു. പൊതുപ്രവര്‍ത്തകരായ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, രതീഷ് കേവീസ്, കമലക്ഷന്‍ കേവീസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സംസ്‌കാരിക നിലയം സെക്രട്ടറി ഗോപിനാഥന്‍ മീത്തല്‍ വീട് സ്വാഗതവും കെ വി സുരേഷ് കിഴക്കേക്കര നന്ദിയും പറഞ്ഞു. കഴിഞ്ഞ മാസം ഇടിമിന്നലില്‍ ഭാഗികമായി തകര്‍ന്ന മേല്‍ബാരയിലെ രവി കുണ്ടോളം പാറയുടെ വീടും, മുഴുവനായും നശിച്ച ഇലക്ട്രിക് വയറിങ്ങും പൂര്‍ണ്ണമായും നന്നാക്കി നല്‍കി സാംസ്‌കാരിക നിലയം പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനം നാടിന് മാതൃകയായിരുന്നു.
Follow us on :
More in Related News
Please select your location.