Thu Jun 26, 2025 9:05 AM 1ST

Location  

Sign In

ലോക പരിസ്ഥിതി ദിനത്തിൽ ഔഷധചെടികൾ നട്ടു

05 Jun 2025 22:01 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി :ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ആയുഷ് വകുപ്പും സഹകരണവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഔഷധ ചെടി നടുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം കൊട്ടുക്കര പി പി എം ഹയർ സെക്കന്ററി സ്കൂളിൽ സഹകരണ ജോയിന്റ് രജിസ്ട്രാർ സുരേന്ദ്രൻ ചെമ്പ്ര നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ മുഹമ്മദ്‌ ജലീൽ അധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ പി അവറാൻകുട്ടി, അസിസ്റ്റന്റ് രജിസ്ട്രാർ അജീന്ദ്രൻ, യൂണിറ്റ് സൂപ്രണ്ട് ശിവദാസൻ, യൂണിറ്റ് ഇൻസ്‌പെക്ടർ അജിത്ത്, ഇൻസ്‌പെക്ടർ ജിതേഷ്, നെടിയിരുപ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ വി പി സിദ്ധീഖ്, സെക്രട്ടറി സി സുഹൈറുദ്ധീൻ, ഡയറക്ടർ കെ കെ അലവി, അധ്യാപകരായ ഡോ :പ്രശാന്ത് ബാവ ഇയ്യച്ചേരി, സി അബ്ദുൽ നാസർ, എ ഷബീറലി, എ മുഹമ്മദ്‌ അസ്ഫർ എന്നിവർ സംബന്ധിച്ചു.

ഓരോ ജില്ലയിലും തെരഞ്ഞെടുക്കപ്പെട്ട 200 സ്കൂളുകളിലായി സംസ്ഥാനത്ത് 2800 സ്കൂളുകളിൽ ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിച്ചു.സ്കൂൾ പി ടി എ, സഹകരണബാങ്കുകൾ എന്നിവ വഴി പരിപാലിക്കുന്ന പദ്ധതിയാണ് ഇതു വഴി വിഭാവനം ചെയ്യുന്നത്.

Follow us on :

More in Related News