Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊണ്ടോട്ടി ഡയാലിസിസ് സെന്ററിൽ മസ്ജിദ് ഉദ്ഘാടനം ചെയ്തു

23 Mar 2025 22:15 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : 250 ലധികം ഡയാലിസിസ് രോഗികളും അവർക്കു കൂട്ടിരിക്കുന്നവർക്കുമായി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിൽ നിർമ്മിച്ച പുതിയ പള്ളിയുടെ ഉദ്ഘാടനം സമസ്ത കേരള ജംഇയത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ളുഹർ നമസ്കാരത്തിന് നേതൃത്വം നൽകിയാണ് പള്ളി വിശ്വാസികൾക്കായി തുറന്നു കൊടുത്തത്. ചെയർമാൻ പി എ ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. ബി എസ് കെ തങ്ങൾ, അബ്ദുൽ ഗഫൂർ അൻവരി, ഷാജഹാൻ റഹ്‌മാനി, കാരാടൻ സുലൈമാൻ, എംപി കുഞ്ഞാപ്പു, നിസാർ കാസർകോട്, ശരീഫ് കാസർകോട്, പിവി മൂസ്സ, എം അബൂബക്കർ ഹാജി, സിടി മുഹമ്മദ്‌, ഒപി കുഞ്ഞാപ്പു ഹാജി, പിവി മുഹമ്മദലി, രായിൻ കുട്ടി നീറാട്, അഷ്‌റഫ്‌ മടാൻ, പിവി ലത്തീഫ്, മൂസ്സ ഫൗലദ്, വിപി സിദ്ധീഖ്, വി അൻവർ സാദത്ത്, ജന്നാത്ത് അലി, സികെ മുഹമ്മദ്‌, നാസറുദ്ദിൻ ദാരിമി, മുജീബ് റഹ്മാൻ ദാരിമി, കുഞ്ഞി മുഹമ്മദ്‌ മോങ്ങം എന്നിവർ സംസാരിച്ചു. ജാഷ് ബിൽഡേഴ്സ് എഞ്ചിനീയമാരായ ആഷിക് അഹമ്മദ്, മുഹമ്മദ്‌ ജാബിർ എന്നിവരാണ് വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് മനോഹരമായ പള്ളി നിർമിച്ചത്. മികച്ച സേവനത്തിനു എഞ്ചിനീയർമാർക്കുള്ള ഉപഹാരം ജിഫ്രി തങ്ങൾ നൽകി.




ഫോട്ടോ > കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിൽ നിർമ്മിച്ച പുതിയ പള്ളിയുടെ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ നിർവഹിക്കുന്നു

Follow us on :

More in Related News