Mon Jun 9, 2025 7:13 PM 1ST
Location
Sign In
19 Jan 2025 16:19 IST
Share News :
വൈക്കം: വൈക്കം 1936-ാം നമ്പർ എൻ എസ് എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കുള്ള കരിയർ ഗൈഡൻസ് ക്ലാസ്സ് നടത്തി. വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ നടത്തി വരുന്ന മന്നം നവോത്ഥാന സൂര്യൻ പരിപാടിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. എൻ എസ് എസ് ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ പി ജി എം നായർ കാരിക്കോട് നിർവ്വഹിച്ചു. പ്രമുഖ പരിശീലകൻ നവീൻ ഗണേഷ് തൻകളം ക്ലാസ്സ് നയിച്ചു. കരയോഗം വൈസ് പ്രസിഡൻ്റ് കെ ആർ ദീപു കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ എൽ സുരേഷ് കുമാർ , കോ-ഓഡിനേറ്റർ കെ ആർ അരുൺകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.