Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണിമുഴക്കം പുരസ്കാരങ്ങൾ സമ്മാനിച്ചു

09 Mar 2025 19:42 IST

Enlight Media

Share News :

പാട്ടുകൂട്ടം കോഴിക്കോട് നാടൻകലാ പഠന ഗവേഷണ അവതരണ സംഘം 'മണിമുഴക്കം -2025' പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പാട്ടുകൂട്ടം ഒൻപതാമത് മണിമുഴക്കം കലാഭവൻ മണി പുരസ്‌കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. രമേശ്‌ കോട്ടൂളി, മണികണ്ഠൻ തവനൂർ, നൈന ഫെബിൻ, മുഹമ്മദ് ശാഫി വാഴയൂർ, കലാമണ്ഡലം ശ്രീരേഖ ജി നായർ,രവി വാണിയം പാറ, മുനീർ പി കുഞ്ഞോയി, ഷൈനി പ്രകാശ് ആവള എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് അഡ്വ. പി ഗവാസ് മുഖ്യാതിഥിയായി പങ്കെടുത്തു. ബാബു പറശ്ശേരി കലാഭവൻ മണി അനുസ്മരണപ്രഭാഷണം നടത്തി. ചടങ്ങിൽ പാട്ടുകൂട്ടം ഡയറക്ടർ ഗിരീഷ് ആമ്പ്ര അധ്യക്ഷത വഹിച്ചു. വിത്സൺ സാമുവൽ, കാനേഷ് പൂനൂർ, ജഗത് മയൻ ചന്ദ്രപുരി, ഡോ. യു ഹേമന്ത് കുമാർ, അഷ്‌റഫ്‌ കുരുവട്ടൂർ, നിജേഷ് അരവിന്ദ്, റഹീന കൊളത്തറ, കലാമണ്ഡലം സത്യവ്രതൻ, ആർ ജയന്ത് കുമാർ, കെ പി ശ്രീനിവാസൻ നായർ, റീജു ആവള,, രാജീവൻ മഠത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. കോട്ടക്കൽ ഭാസ്കരൻ സ്വാഗതവും ബിജു പാത്തിപ്പാറ നന്ദിയും പറഞ്ഞു.തുടർന്ന് കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള നാടൻ പാട്ട് കലാകാരൻമാർ അണിനിരന്ന വമൊഴിതതാളം നാടൻ പാട്ടുത്സവം അരങ്ങേറി.

Follow us on :