Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാവിത്രി അമ്മയെ കാണാൻ മേജർ രവി എത്തി

12 Oct 2025 20:19 IST

MUKUNDAN

Share News :

ഗുരുവായൂർ:ശാരീരിക വെല്ലുവിളികൾ നേരിട്ട് മരണത്തിൻ്റെ വക്കിലെത്തിയ സാവിത്രിയമ്മയെ അമ്മയാത്ര എന്ന സന്ദേശം നൽകി വിവിധ സ്ഥലങ്ങളിലേക്ക് അമ്മയെ കൊണ്ടുപോയി അമ്മയുടെ അസുഖത്തിന് പരിഹാരം കണ്ടെത്തുന്ന മകനാണ് രാജഗോപാൽ.സാവിത്രിയമ്മക്ക് ഇഷ്ടമുള്ള സ്ഥലങ്ങളും ഇഷ്ടമുള്ള ആളുകളെയും രാജഗോപാൽ കാണിച്ചുകൊടുത്തു.മരണകിടക്കയിൽ നിന്നും രക്ഷയായി അമ്മയാത്ര തുടരുന്നു.സാവിത്രിയമ്മ മേജർ രവിയെയും,ശ്രീകണ്ഠൻ നായരെയും കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.ഈ വിവരം മേജർ രവിയെ അറിയിച്ചപ്പോൾ ഗുരുവായൂരിൽ എത്തിയ മേജർ രവി അമ്മയെ കണ്ട് പൊന്നാട അണിയിച്ച് ആദരിച്ചു.സ്വന്തം അമ്മയെ വളരെയേറെ സ്നേഹിക്കുകയും അമ്മയുടെ കാര്യം പറയുമ്പോൾ വികാരാധീനനാവുകയും ചെയ്യുന്ന അദ്ദേഹം അമ്മക്ക് സ്നേഹാദരം നൽകി.ഗോകുലം പാർക്കിൽ നടന്ന ചടങ്ങിൽ പൈതൃകം കോർഡിനേറ്റർ അഡ്വ.രവിചങ്കത്ത്,കൺവീനർമാരായ കെ.സുഗതൻ,ജയൻ മേനോൻ,രവീന്ദ്രൻ വട്ടരങ്ങത്ത്,മകൻ രാജഗോപാൽ എന്നിവർ പങ്കെടുത്തു.



Follow us on :

More in Related News