Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jun 2026 20:52 IST
Share News :
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ദുരിതമനുഭവിച്ച കുടുംബങ്ങൾക്കും പരിക്കേറ്റവർക്കുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്തു. തൃശ്ശൂർ കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ സഹായധനം കൈമാറി.
അപകടത്തിൽ ജീവൻ നഷ്ടമായ 16 പേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കും മറ്റ് ദുരിതബാധിതർക്കും 50,000 രൂപ വീതവുമാണ് എം.എ. യൂസഫലി പ്രഖ്യാപിച്ച സഹായം.
ദുരന്തബാധിതർക്കായി ഇടപെട്ട ലുലു ഗ്രൂപ്പിനും എം.എ. യൂസഫലിക്കും സംസ്ഥാന സർക്കാരിന്റെ പേരിൽ മന്ത്രി കെ. മുരളീധരൻ നന്ദി അറിയിച്ചു. പ്രതിസന്ധി ഘട്ടത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന സഹായമാണിതെന്നും അദ്ദേഹം പറഞ്ഞു.
വെടിക്കെട്ട് പൂർണമായും നിർത്തലാക്കുക എന്നത് സർക്കാരിന്റെ നയമല്ലെന്നും, ആചാരങ്ങളെയും വിശ്വാസങ്ങളെയും സംരക്ഷിച്ചുകൊണ്ട് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ തൃശ്ശൂർ എം.എൽ.എ രാജൻ പല്ലൻ, തൃശ്ശൂർ എ.ഡി.എം ആർ. മനോജ്, ഡെപ്യൂട്ടി കളക്ടർ ഡോ. പ്രീത സക്കറിയ, ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ & ഡയറക്ടർ ഫഹാസ് അഷറഫ്, സി.എം.ഡി സെക്രട്ടറി ഇ.എ. ഹാരിസ്, മീഡിയ ഹെഡ് എൻ.ബി. സ്വരാജ് എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.