Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളിക്കുളങ്ങര ഗവ.സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

02 Mar 2026 20:59 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

വെള്ളിക്കുളങ്ങര ഗവ.സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

വെള്ളിക്കുളങ്ങര ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച അഞ്ച് ക്ലാസ് മുറികളുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ് ടെസി ജോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍ര് എം.വി.മിനി , സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ആര്‍.ഔസേഫ്, സി.സി.ബിജു, രെനി ജിജീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീണ്‍ എം.കുമാര്‍,  കോടശ്ശേരി ഗ്രാമപഞ്ചായത്തംഗം ടോമി കളമ്പാടന്‍, എ.ഇ.ഒ പി.ബി.നിഷ , പ്രധാനധ്യാപിക ഷൈനി ജോണ്‍, പിടിഎ പ്രസിഡന്റ് കെ. കെ.ഷിജു ,സ്റ്റാഫ് പ്രതിനിധി സിന്‍സി കാരാത്ര, ഷാജു കാവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.


Follow us on :

More in Related News