Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംവേദനം കാലാനുസൃതമായി വേഗത കൈവരിക്കണം: കമാൽ വരദൂർ

11 Jan 2026 11:28 IST

NewsDelivery

Share News :

കോഴിക്കോട്:

പ്രസംഗകലയിൽ പ്രാവിണ്യം തെളിയിക്കാൻ പുതിയ കാലത്തിനനുസരിച്ച് കൂടുതൽ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കണമെന്നും ഇന്ന് സോഷ്യൽ മീഡിയ ഉൾപ്പടെ സെക്കന്റുകൾ കൊണ്ട് സംവേദനം സാധ്യമാകുമ്പോൾ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ വേഗതയിൽ കാര്യങ്ങൾ കമ്യൂണിക്കേറ്റ് ചെയ്യാനാവണമെന്നും പ്രമുഖ മാധ്യമ പ്രവർത്തകനും ചന്ദ്രിക ചീഫ് എഡിറ്ററും േസാഷ്യൽ ആക്ട് വിസ്റ്റുമായ കമാൽ വരദൂർ പറഞ്ഞു.

 

മാസ്റ്റർ ട്രെയിനർ ആഷിക് ചെലവൂരിന്റെ 

നേതൃത്വത്തിൽനടക്കുന്ന കമ്മ്യൂണിക്കേഷൻ മാസ്റ്ററി പാത്ത് വേ 

 പോഗ്രാമിന്റെ ലോഞ്ചിംഗ് സെറിമണി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അദ്ദേഹം.. 

സെന്റർ ഫോർ അധ്യാൻസ്ഡ് കമ്യൂണിക്കേഷൻ കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് ടവറിലാണ്പരിപാടി സംഘടിപ്പിച്ചത്. തുടർ ടെയിനിംഗ് പോഗ്രാമുകൾ ഉൾപ്പടെയുള്ള കമ്മ്യൂണിക്കേഷൻ രംഗത്തെ സാധ്യതകൾ ചർച്ച ചെയ്ത് നടന്ന പരിപാടിയിൽ 

പ്രശസ്ത ടെയിനർമാരും പ്രസംഗ പരിശീലകൻമാരുമായ അഡ്വ: യു.കെ. രാജൻ., അഫ്സൽ ബോധി., പി.കെ.മുഹമ്മദ് ഫായിസ് ക്ലാസെടുത്തു.

 അഫ്സൽ കോണിക്കൽ ജഗത്മയൻചന്ദ്രപുരി..ഇവാൻറംദാൻ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News