Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിദ്ധാർഥ അക്കാദമി ഓൺ-കാമ്പസ് നവീകരണത്തിന് അപ്ഗ്രാഡുമായി സഹകരിക്കുന്നു

28 Dec 2025 13:01 IST

NewsDelivery

Share News :

കോഴിക്കോട്: കർണാടകയിലെ ഡീംഡ് യൂണിവേഴ്സിറ്റി ശ്രീ സിദ്ധാർത്ഥ അക്കാദമി ഓഫ് ഹയർ എഡ്യുക്കേഷൻ അപ്ഗ്രാഡ് സ്കൂൾ ഓഫ് ടെക്നോളജിയുമായി സഹകരിക്കുന്നു. ഇന്ത്യയിലെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായി അക്കാദമിക് രംഗത്ത് മാർഗ നിർദേശങ്ങൾ നൽകാനും തൊഴിൽ കേന്ദ്രീകൃതമായ പഠന സംവിധാനങ്ങൾ നിർമിക്കാനും അപ്ഗ്രാഡ് സ്കൂൾ ഓഫ് ടെക്നോളജി സഹായം നൽകും. സർവകലാശാലയുടെ നിലവിലുള്ള എഞ്ചിനീയറിംഗ് മേഖലയെ വളർത്തുന്നതിനോടൊപ്പം ക്വാണ്ടം കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, റോബോട്ടിക്സ്, ഫുൾ സ്റ്റാക്ക് എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലളെ കൂടി മെച്ചപ്പെടുത്തും. മികച്ച അധ്യാപകർ നയിക്കുന്ന മൊഡ്യൂളുകൾ ഉപയോഗിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനോടൊപ്പം കോഡിംഗ് പ്രാക്ടീസ്, പ്രോജക്റ്റ് അധിഷ്ഠിത പഠനം, ഘടനാപരമായ വ്യവസായ-ലിങ്ക്ഡ് അവസരങ്ങൾ എന്നിവയിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ പരിശീലനം നൽകും. ചാൻസലറും കർണാടക ആഭ്യന്തര മന്ത്രിയുമായ ഡോ. ജി. പരമേശ്വരയുടെ നേതൃത്വത്തിലുള്ള സർവകലാശാലയിൽ മികച്ച സാങ്കേതിക വിദ്യാഭ്യാസമാണ് നൽകുന്നത്. അപ്ഗ്രാഡ് സ്കൂൾ ഓഫ് ടെക്നോളജിയുമായി ബന്ധപ്പെടുമ്പോൾ വിദ്യാർ്ത്ഥികൾക്ക് നൈപുണ്യ വികസനവും ഗവേഷണ പരിജ്ഞാനവും കൂടുതൽ നൽകാൻ പറ്റുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഇന്ത്യയുടെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലാണ് സർവകലാശാലകൾ. സാങ്കേതികവിദ്യ വേഗത്തിൽ വികസിക്കുമ്പോൾ, സർവകലാശാലയിലും മാറ്റങ്ങൾ കൊണ്ടു വരണമെന്നും ആധുനിക സാങ്കേതിക വിദ്യകൾ വിദ്യാർത്ഥികൾക്ക് മികച്ച ഭാവിയാണ് നൽകുന്നതെന്നും എസ്. എസ്എ. എച്ച്. ഇയുടെ ഉപദേഷ്ടാവായ ഡോ. വിവേക് വീരയ്യ പറഞ്ഞു

Follow us on :

More in Related News