Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Mar 2026 21:28 IST
Share News :
കോഴിക്കോട് : നാഷണൽ സർവീസ് സ്കീമിന്റെ സംസ്ഥാത്തെ മികച്ച വോളണ്ടിയർ അവാർഡ് എം എം ഹയർ സെക്കണ്ടറി സ്കൂൾ വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് വോളണ്ടിയർ മുഹമ്മദ് ഗൈത്ത് എൻ വി പൊതു വിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകി IAS ൽ നിന്നും ഏറ്റു വാങ്ങി. സാമൂഹിക സേവനരംഗത്തെ മികച്ച പ്രവത്തനങ്ങളുടെ നേതൃത്രത്തിനാണ് അവാർഡ്. സ്പെഷ്യൽ സ്കൂൾ നിർമാണം, വീട് നിർമാണം, രക്ത ദാന ക്യാമ്പ്, ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധങ്ങളായ പ്രവർത്തനങ്ങളുടെ നേതൃത്വം പരിഗണിച്ചാണ് ഈ പുരസ്‌കാരത്തിന് മുഹമ്മദ് ഗൈത്ത് അർഹത നേടിയത്. സൗത്ത് പരപ്പിൽ അസോസിയേഷൻ ഓഫ് റസിഡൻസ്, കോഴിക്കോട് *(സ്പാർക് 53 )* അംഗമായ നിസാർ - നിഷ ദമ്പതികളുടെ മകനാണ്.
Follow us on :
More in Related News
Please select your location.