Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയപാതയോരത്തെ ചെമ്മണ്ണ്,ദുരിതം പേറി പ്രദേശവാസികൾ

25 May 2025 20:46 IST

MUKUNDAN

Share News :

ചാവക്കാട്:ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചേറ്റുവയിൽ വലിയ കുന്നാക്കി ഇട്ടിട്ടുള്ള ചെമ്മണ്ണ് മൂലം ദുരിതത്തിലായി പ്രദേശവാസികൾ.മഴ ശക്തമായപ്പോൾ കൂട്ടിയിട്ടുള്ള ചെമ്മണ്ണ് പ്രദേശത്തെ വീട് പരിസരത്തേക്കും പ്രധാന വഴിയിലേക്കും ചളി രൂപത്തിലായി ഒലിച്ചിറങ്ങി കെട്ടിക്കിടക്കുന്നത് പ്രദേശവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കി.വിദ്യാലയങ്ങൾ തുറക്കുന്ന സമയത്ത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് ഏറെ പ്രയാസമാണ് ഈ വഴിയിലൂടെ നടന്നു പോകുവാൻ.കുറച്ചുദിവസങ്ങൾക്ക് മുമ്പ് ദേശീയപാത അധികൃതർ ചളി രൂപത്തിലുള്ള ചെമ്മണ്ണ് വഴിയിൽ നിന്നും നീക്കംചെയ്തെങ്കിലും മഴ ശക്തമായതോടെ സമീപപ്രദേശത്തുള്ള വീടുകളിലേക്കും,സമീപത്തുള്ള ആരാധനാലയത്തിലേക്കും ചെളിവെള്ളം ഒലിച്ചിറങ്ങിയതുമൂലം വിശ്വാസികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിലായി.ചെമ്മണ്ണ് കൂട്ടിയിട്ടിട്ടുള്ള സമീപ പ്രദേശത്തെ കുടുംബങ്ങൾക്കും,വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കുട്ടികൾക്കും സുഗമമായി യാത്ര ചെയ്യുവാൻ വേണ്ട സൗകര്യം ദേശീയപാത കരാർ കമ്പനി അടിയന്തരമായി ഒരുക്കണമെന്ന് സാമൂഹ്യപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു. 


Follow us on :

More in Related News