Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Nov 2026 23:39 IST
Share News :
വൈക്കം: സമഗ്ര ശിക്ഷ കോട്ടയം ജില്ലാ പ്രോഗ്രാം ഓഫീസർ വൈക്കം ചെമ്പ് സ്വദേശി ധന്യ പി. വാസുവിന്റെ പുസ്‌തകം അതിരുകൾക്കപ്പുറമുള്ള ജീവിതങ്ങൾ (ക്രോണിക്കിൾസ് ഓഫ് ലൈഫ് ബിയോണ്ട് മാർജിൻസ്' ) പുറത്തിറങ്ങി. തിങ്കളാഴ്ച വൈകിട്ട് 6ന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയേറ്റ് ചേംബറിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു. അതിഥി തൊഴിലാളി,ആദിവാസി മേഖലകളിലെ ജീവിതങ്ങളെ ആസ്പദമാക്കി
അതിഥി തൊഴിലാളി ആദിവാസി മേഖലകളിലെ പ്രവർത്തനങ്ങൾ, മനസ്സിടഞ്ഞ നോട്ടങ്ങൾ, ചിരികൾ, യാത്രകൾ, വിടപറയലുകൾ, ഇഷ്ട നഷ്ടങ്ങൾ എന്നിവ ഇടകലർന്ന ചില ജീവിതങ്ങളാണ് പുസ്‌തകത്തിലൂടെ ധന്യ പി.വാസു വിവരിക്കുന്നത്. ഡി.സി ബുക്ക്‌സ് ആണ് പ്രസിദ്ധീകരിക്കുന്നത്.
ഡോക്ടർ കെ. വാസുകി ഐ.എ.എസ് ആണ് അവതാരിക. ചടങ്ങിൽ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ അടക്കം നിരവധി പേർ പങ്കെടുത്തു. ചെമ്പ് പഞ്ചായത്ത് അംഗം റെജി മേച്ചേരിയുടെ ഭാര്യയാണ് ധന്യ പി. വാസു.
ബ്രഹ്മമംഗലം എച്ച് എസ് എസ് & വിഎച്ച്എസ് സ്കൂളില 7-ാം വിദ്യാർഥി
ഇഷാനാണ് ഏക മകൻ. ദിനോസറുകളെ സംബന്ധിച്ചുള്ള പഠനത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് തുടങ്ങി നേട്ടങ്ങൾ ഇഷാൻ കൈവരിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.