Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Nov 2026 23:06 IST
Share News :
കോട്ടയം: കോട്ടയം കോടിമത രണ്ടാം പാലം നവംബർ പത്തിന് നാടിന് സമർപ്പിക്കും. എം.സി. റോഡിൽ (ദേശീയപാത 183) നിർമാണം പൂർത്തിയായ കോട്ടയം കോടിമത രണ്ടാം പാലത്തിന്‍റെ ഉദ്ഘാടനം വൈകുന്നേരം അഞ്ചിന് പൊതുമരാമത്ത് മന്ത്രി പി. കെ. ബഷീർ നിർവഹിക്കും. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ദേശീയപാത 183ൽ കൊടൂരാറിന് കുറുകേയുള്ള പഴയ കോടിമതപ്പാലത്തിന് സമാന്തരമായി പുതിയ പാലം തുറക്കുന്നതോടെ ഇവിടുത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകുമെന്നാണ് കരുതപ്പെടുന്നത്. 128 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലം 15.49 കോടി രൂപ ചെലവിട്ടാണ് നിര്‍മിച്ചത്. ഇരുവശങ്ങളിലുമായി 237.2 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും 65 മീറ്റർ നീളത്തിൽ സർവീസ് റോഡുമുണ്ട്. റോഡ് സുരക്ഷാസംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.