Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓണപ്പൂ'ക്കളം' നിറയ്ക്കാൻ പനച്ചിക്കാട്ടെ ബന്ദിപ്പൂവും

17 Aug 2026 23:46 IST

CN Remya

Share News :

കോട്ടയം: ഓണത്തിന് ഇത്തവണ പൂ'ക്കളം' നിറയ്ക്കാൻ പനച്ചിക്കാട്ടെ ബന്ദിപ്പൂവും ഉണ്ടാകും. പനച്ചിക്കാട് അമ്പാട്ട് കടവിലെ ആമ്പൽ പരത്തുന്ന വസന്തത്തിനൊപ്പം ബന്ദിപ്പൂവിൻ്റെ വസന്തവും പടരും. പനച്ചിക്കാടിനെ പ്ലാസ്റ്റിക്കിൽനിന്നും സംരക്ഷിക്കുന്ന പഞ്ചായത്തിലെ ഹരിത കർമ്മസേനയിലെ വനിതകളാണ് അമ്പാട്ട് കടവിന് തൊട്ടരികിൽ ഉള്ള ചോഴിയക്കാട് പ്രദേശത്ത് ബന്ദിപ്പൂ കൃഷി ആരംഭിച്ചത്. രണ്ട് മാസം മുൻപാണ് 46 വനിതാ സംരംഭകർ ചേർന്ന് 25 സെൻറ് സ്ഥലത്ത് 500 തൈകൾ നട്ട് പൂ കൃഷി ആരംഭിച്ചത്. വാർഡുകളിലെ സേനയുടെ പ്രവർത്തനങ്ങൾക്ക് ശേഷം കിട്ടുന്ന സമയങ്ങളിലാണ് കൃഷി പരിപാലിച്ചത്. കാലാവസ്ഥ കൃഷിയെ പിന്നോട്ട് വലിച്ചെങ്കിലും കൃത്യമായ പരിചരണം നൽകിയാണ് സേനാംഗങ്ങൾ പൂക്കളെ വളർത്തിയത്.

പൂക്കൾ വിരിഞ്ഞതോടെ ബന്ദിപ്പൂ വിളവെടുപ്പും ഹരിത കർമ്മസേന ആഘോഷമാക്കി. ആദ്യഘട്ട വിളവെടുപ്പ് കർഷക ദിനമായ ചിങ്ങം ഒന്നിന് തന്നെ നടത്തി. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡണ്ട് പി സി ബെഞ്ചമിൻ ആദ്യഘട്ട വിളവെടുപ്പ് നിർവഹിച്ചു. വിളവെടുപ്പിൻ്റെ ആദ്യ ദിവസം തന്നെ പൂക്കളുടെ വില്പനയും നടന്നു. പൊതു വിപണിയിൽ പൂക്കൾ വിൽക്കാനാണ്

ഹരിത കർമ്മ സേനയുടെ തീരുമാനം. അങ്ങനെ പനച്ചിക്കാട് ബന്ദിപൂവും വിപണിയിൽ എത്തും.

ചടങ്ങിൽ വൈസ് പ്രസിഡൻ്റ് സരിത കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി അനിൽ, പഞ്ചായത്ത് അംഗങ്ങൾ ആയ ജാൻസി യോഹന്നാൻ, ദിവ്യ മധു, ഷീജ ബാബു, മനേഷ് ജി, സെക്രട്ടറി കെ അമ്പിളി, ഹരിത കർമ്മ സേന കൺസോർഷ്യം ഭാരവാഹികൾ ആയ പ്രിൻസി, ആശ എന്നിവരും ഉദ്യോഗസ്ഥരും, ഹരിത കർമ്മസേന പ്രവർത്തരും പങ്കെടുത്തു.  

Follow us on :

More in Related News