Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jan 2025 20:24 IST
Share News :
കൊണ്ടോട്ടി: ജാമിഅ സലഫിയ തർബിയ '25 വാർഷിക സമ്മേളനത്തിന് ഉജ്ജ്വല തുടക്കം ആറ് സെഷനുകളിലായി നടക്കുന്ന ദ്വിദിന സമ്മേളനം കെ.എൻ.എം സംസ്ഥാന സെക്രട്ടറി എം.ടി അബ്ദുസമദ് സുല്ലമി ഉദ്ഘാടനം നിർവഹിച്ചു. ഡോ.പി.മുഹമ്മദ് സ്വലാഹി, കെ.എം ഫൈസി തരിയോട്, നസീറുദ്ദീൻ റഹ്മാനി, അക്കാദമി ഓഫ് എക്സലൻസി ഡയറക്ടർ ഡോ.സാബിർ നവാസ്, ജാമിഅ സലഫിയ അലുംനി അസോസിയേഷൻ (സുഹ്ബ) പ്രസിഡന്റ് ഒ.പി ജഅ്ഫറലി സലഫി, ഷറഫുദ്ദീൻ സുല്ലമി, നബീൽ അഹമ്മദ് സ്വലാഹി കാസർകോട്, ഇബ്രാഹിം സ്വലാഹി എന്നിവർ പ്രസംഗിച്ചു.
ഉച്ചയ്ക്ക് ശേഷം നടന്ന ക്യാമ്പസ് സൗഹൃദ സംഗമത്തിൽ പ്രശസ്ത മോട്ടിവേറ്റർ ഫിലിപ്പ് മമ്പാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ടി.പി.അബ്ദുറസാഖ് ബാഖവി, കെ.എം മുഹമ്മദ് സിദ്ദീഖ്, എം. എസ്. എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, ഫാർമസി കോളേജ് പ്രിൻസിപ്പാൾ ഡോ.സിറാജുദ്ദീൻ, ഡി.എഡ് സെൻ്റർ പ്രിൻസിപ്പാൾ മുകുന്ദൻ അക്കരമ്മൽ, ഇംഗ്ലീഷ് സ്‌കൂൾ പ്രിൻസിപ്പാൾ കെ.വി സുനീറ, ജെ എസ് ആർ പ്രിൻസിപ്പാൾ എം.ജൗഹർ, ഫാർമസി കോളേജ് വൈസ് പ്രിൻസിപ്പാൾ ഷെറിൻ.എ എന്നിവർ നേതൃത്വം നൽകി
നാളെ (ജനുവരി 19 ഞായർ ) രാവിലെ 7 മണിക്ക് പഠനം ചിന്ത സമർപ്പണം എന്ന പ്രമേയത്തിൽ നടക്കുന്ന ബാല സമ്മേളനത്തിൽ ഡോ.ശരീഫ് കോപ്പിലാൻ, സലീൽ മദനി താനാളൂർ, അബുസ്സലാം അൻസാരി, അൽ അമീൻ മുഹമ്മദ് സലഫി, അജ്‌മൽ എന്നിവർ നേതൃത്വം നൽകും.
10 മണിക്ക് ആരംഭിക്കുന്ന കുടുംബ സംഗമത്തിൽ അറബിക് കോളേജ് വൈസ് പ്രിൻസിപ്പാൾ അബ്ദുനാസർ ഉമരി അധ്യക്ഷത വഹിക്കും. കെ. എൻ.എം സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹസീബ് മദനി, സുബൈർ പീടിയേക്കൽ, അംജദ് സലഫി, ജസീൽ സലഫി, സബീബ് കാരക്കുന്ന്, ഫായിസ് അരക്കിണർ, ബിലാൽ കൊല്ലം, സിനാൻ കൂറ്റമ്പാറ, അസ്‌മിന കെ.ഇ, സൽവ അലി, നൗറിൻ നജ്മുദ്ദീൻ, സഹല തസ്‌നീം, ഷഹല മറിയം എന്നിവർ വിവിധ വിഷയങ്ങളിലുള്ള പ്രബന്ധങ്ങൾ അവതരിപ്പിക്കും
ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന വനിതാ സമ്മേളനം എം.ജി.എം സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്യും. അൽ മുർഷിദ് കയ്യെഴുത്ത് മാഗസിൻ പ്രകാശനം മോങ്ങം അൻവാറുൽ ഇസ്ലാം വനിതാ അറബിക് കോളേജ് പ്രിൻസിപ്പാൾ ജുബൈലിയ.പി നിർവഹിക്കും. ആയിഷ ചെറുമുക്ക്, എം.ജി.എം സ്റ്റുഡൻസ് വിംഗ് സംസ്ഥാന പ്രസിഡന്റ് ഫാത്തിമ ഷിഫാ, എം.ജി.എം സ്റ്റുഡന്റ്സ് വിംഗ് മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടറി ആയിഷ ആഖില, സുനീറ അബ്ദുൽ വഹാബ്, എന്നിവർ പ്രസംഗിക്കും.
വൈകുന്നേരം 4:30 ന് സമാപന പൊതുസമ്മേളനം കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം കൺവീനർ ടി.പി അബ്ദുറസാഖ് ബാഖവി അധ്യക്ഷത വഹിക്കും. കെ.എം മുഹമ്മദ് സിദ്ദീഖ് അവാർഡ് ദാനം നിർവഹിക്കും. കെ.എൻ.എം സംസ്ഥാന കാമ്പയിൻ ചതുർ മണ്ഡല പ്രചരണ ഉദ്ഘാടനം മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി ടി.യൂസഫലി സ്വലാഹി നിർവഹിക്കും. കെ.ജെ.യു അസിസ്റ്റൻറ് സെക്രട്ടറി എൻ.മുഹമ്മദലി അൻസാരി, മദീനത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.കെ.പി അബ്ദുൽ റഷീദ്, കെ. എൻ.എം സെക്രട്ടറി സി മുഹമ്മദ് സലീം സുല്ലമി, ഡോ. മുനീർ മദനി, ജാസിർ രണ്ടത്താണി, ഷാഹിദ് മുസ്‌ലിം ഫാറൂഖി, ഹമീദലി അരൂർ, ഹംസ സുല്ലമി കാരക്കുന്ന്, എം.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി സുഹ്‌ഫി ഇംറാൻ സ്വലാഹി, ഐ.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി തൻസീർ സ്വലാഹി, ജംഷീദലി സലഫി, നൗഫൽ സ്വലാഹി എന്നിവർ പ്രഭാഷണം നടത്തും.
Follow us on :
Tags:
More in Related News
Please select your location.