Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുടുംബശ്രീ കലോത്സവ വിജയികളെ അനുമോദിച്ചു.

27 Jun 2025 22:44 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി.കുടുംബശ്രീ ജില്ലാ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് വിജയിച്ച വരെ ചേമഞ്ചേരി സി. ഡീ. എസ് അനുമോദിച്ചു.പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. 


ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീല, സ്ഥിരം സമിതി അധ്യക്ഷൻ മാരായ വി. കെ.അബ്ദുൽ ഹാരിസ്, അതുല്യ ബൈജു, എന്നിവർ സംസാരിച്ചു. ആസൂത്രണ സമിതി അംഗം ശശിധരൻ ചെറുർ അനുമോദന പ്രഭാഷണം നടത്തി. സി ഡീ എസ് ചെയർ പേഴ്സൺ ആർ പി വത്സല സ്വാഗതവും വൈസ് ചെയർ പേഴ്സൺ ഷൈമ നന്ദിയും പറഞ്ഞൂ. വിജയികൾക്ക് ഉപഹാരം വിതരണവും നടന്നു.

Follow us on :

Tags:

More in Related News