Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശ്രീനാരായണ ഗരുദേവ തൃപ്പാദങ്ങളുടെ 99-ാമത് മഹാസമാധി ദിനാചരണം..

08 Sep 2026 16:34 IST

MUKUNDAN

Share News :

ഗുരുവായൂർ:ശ്രീനാരായണ ഗരുദേവ തൃപ്പാദങ്ങളുടെ 99-ാമത് മഹാസമാധി ദിനാചരണം സെപ്റ്റംബർ 17 മുതൽ 21 കൂടി(1202 കന്നി 1 മുതൽ 5 കൂടി)എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ്റെ നേതൃത്വത്തിൽ നടത്തുന്നതിൻ്റെ ഭാഗമായി സ്വാഗതസംഘം ഭാരവാഹികളുടേയും ശാഖ,വനിതാ സംഘം,യൂത്ത്മൂവ്മെൻ്റ് ഭാരവാഹികളുടേയും യോഗം ഗുരുവായൂർ യൂണിയൻ ഓഫീസിൽ ചേർന്നു.യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി പി.എ.സജീവൻ പ്രോഗ്രാമുകളെ കുറിച്ചും ബഡ്ജറ്റും അവതരിപ്പിച്ചു.സ്വാഗതസംഘം രക്ഷാധികാരി വട്ടംപറമ്പിൽ ബാലകൃഷ്ണൻ,യൂണിയൻ ഡയറക്ടർ ബോർഡ് അംഗം എ.എസ്.വിമലാനന്ദൻ മാസ്റ്റർ,യൂണിയൻ കൗൺസിലർമാരായ കെ.പ്രധാൻ,കെ.കെ.രാജൻ,കെ.ജി.ശരവണൻ,പഞ്ചായത്ത് കമ്മിറ്റി അംഗം പി.പി.ഷണമുഖൻ,മനിതാസംഘം പ്രസിഡന്റ് രമണി ഷൺമുഖൻ,സെക്രട്ടറി ശൈലജ കേശവൻ,ട്രഷറർ പ്രിയദത്ത രാജൻ,യൂത്ത് മൂവ് മെന്റ് പ്രസിഡന്റ് സുജിത്ത് വാഴപ്പുള്ളി എന്നിവർ സംസാരിച്ചു.യോഗത്തിൽ വിവിധ പ്രോഗ്രാമുകൾുള്ള കമ്മിറ്റി ചുമതലക്കാരെ നിശ്ചയിച്ചു.4 ദിവസത്തെ പ്രോഗ്രാമുകൾ ഗുരുവായൂർ ടൗൺ ഹാളിലും ഒരു ദിവസം യൂണിയൻ ഓഫീസിലുമാണ് നടത്തുന്നത്.എംഎൽഎമാർ,എസ്എൻഡിപി യോഗം കൗൺസിലർമാർ,പ്രഗൽഭരായ വിശിഷ്ട പ്രഭാഷകർ അഞ്ചുദിവസങ്ങളിലായുള്ള പരിപാടികളിൽ സംബന്ധിക്കും.

Follow us on :

More in Related News