Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Mar 2025 00:29 IST
Share News :
കൊണ്ടോട്ടി : സാമൂഹിക സാമ്പത്തിക ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ ക്ഷേമ രംഗങ്ങളിലെ വെല്ലുവിളികൾ നേരിടുന്നതിനുതകുന്ന പദ്ധതികൾ പ്രഖ്യാപിച്ച് കൊണ്ടോട്ടി നഗരസഭ ഭരണസമിതിയുടെ അവസാന ബജറ്റ് അവതരിപ്പിച്ചു. നഗരസഭാധ്യക്ഷ നിത ഷഹീർ സി എ യുടെ സാന്നിധ്യത്തിൽ ഉപാധ്യക്ഷൻ അഷ്‌റഫ് മടാൻ അവതരിപ്പിച്ച ബജറ്റിൽ ലഹരി മുക്ത കൊണ്ടോട്ടിക്കായി 10 ലക്ഷം രൂപയും വിദ്യാഭ്യാസമുന്നേറ്റത്തിനായി 80 ലക്ഷം രൂപയും ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 6 കോടി രൂപയും അനുവദിച്ചു. ചെരുപ്പടിയെ പൂമ്പാറ്റ നഗരമായി മാറ്റുന്നതിന് 30 ലക്ഷവും ചെരുപ്പടിയിലേക്ക് കെ എസ് ആർ ടി സി ഗ്രാമ വണ്ടി സർവീസിനായി 10 ലക്ഷം രൂപയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. നഗര സൗന്ദര്യവൽക്കരണത്തിന് 10 കോടി രൂപയും
കുടിവെള്ള പദ്ധതിയുടെ അനുബന്ധ പ്രവൃത്തികൾക്കായി 1കോടി രൂപയും, കൊണ്ടോട്ടി ടൗണിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് 50 ലക്ഷം രൂപയും നീക്കി വെച്ചിട്ടുണ്ട്.കൊളത്തൂർ എയർപോർട്ട് റോഡ്
സൗന്ദര്യവൽക്കരണത്തിന് 1 കോടി രൂപയും ബജറ്റിൽ നീക്കി വെച്ചിട്ടുണ്ട്.
മറ്റു പ്രഖ്യാപനങ്ങൾ :-
*ഡാനിഡാ ഫിറ്റ്നസ് ഹബ്ബ് - 5 കോടി
*കൊണ്ടോട്ടി ബസ് സ്റ്റാൻഡിൽ ദീർഘദൂര യാത്രക്കാർക്കായി നൈറ്റ് ഷെൽട്ടർ - 15 ലക്ഷം
*ഐഎസ്ഒ സർട്ടിഫിക്കേഷൻ നഗരസഭ ഓഫീസ് ക്രമീകരണം - 50 ലക്ഷം
*നഗരസഭ പബ്ലിക് ലൈബ്രറി & റീഡിങ് ഗ്രൂപ്പ് - 10 ലക്ഷം
*ചെമ്പാല യുദ്ധ സ്മാരകം - 15 ലക്ഷം
*അംഗനവാടികൾക്ക് പുതിയ കെട്ടിടം - 40 ലക്ഷം
*പ്രകൃതിക്ഷോഭങ്ങൾ തടയുന്നതിന് 'നെറ്റ് സീറോ കൊണ്ടോട്ടി' - 15 ലക്ഷം
*വനിത സ്വയംതൊഴിൽ പദ്ധതി - 6 ലക്ഷം
*ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് - 25 ലക്ഷം
*ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം - 15 ലക്ഷം
*ഭിന്നശേഷി ഇലക്ട്രിക് വീൽചെയർ - 10 ലക്ഷം
*നെടിയിരുപ്പ് ചാരകൂത്ത് സ്കൂളിന് സ്ഥലം വാങ്ങുന്നതിന് - 25 ലക്ഷം
*ഹരിത കർമ്മ സേനയ് ക്ക് ഉന്തുവണ്ടികൾ
*സ്കൂൾ പ്രവേശനത്തിൽ നവാഗതർക്ക് ഗിഫ്റ്റ് ബോക്സ്
*എൽപി സ്കൂൾ കുട്ടികൾക്ക് കിഡ്സ് അത് ലറ്റിക്സ്
*യുപി സ്കൂൾ വിദ്യാർത്ഥികൾക്ക് സൈക്കിൾ
*ബഡ്സ് സ്കൂൾ കുട്ടികൾക്ക് പ്രഭാതഭക്ഷണം
എന്നിവയും ബജറ്റ് പ്രഖ്യാപനങ്ങളാണ്.
കൂടാതെ, വയോജനങ്ങൾക്ക് കൃത്രിമ പല്ല് -13 ലക്ഷം രൂപ, തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനായി 1 കോടി രൂപ, ശുചിത്വ നഗരം സുന്ദര നഗരം പദ്ധതിക്കായി ഒരു കോടി രൂപ എന്നിവയും അനുവദിച്ചിട്ടുണ്ട്.
സ്ഥിരം സമിതി അധ്യക്ഷർ, കൗൺസിലർമാർ, മുനിസിപ്പൽ സെക്രട്ടറി, മറ്റു ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഫോട്ടോ : നഗരസഭ ഉപാധ്യക്ഷൻ അഷ്‌റഫ് മടാൻ നഗരസഭ 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിക്കുന്നു
Follow us on :
Tags:
More in Related News
Please select your location.