Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Apr 2025 20:57 IST
Share News :
കൊണ്ടോട്ടി :ശരികളുടെ ആഘോഷം എന്ന പ്രമേയത്തിൽ എസ്എസ്എഫ് അമ്പത്തി മൂന്നാം സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന കൊണ്ടോട്ടി ഡിവിഷൻ സമ്മേളനം സമാപിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാർത്ഥി റാലി ടൗണിൽ അരങ്ങേറി. സംസ്ഥാന പ്രവർത്തക സമിതി അംഗം ടി കെ മുഹമ്മദ് റമീസ് പുളിക്കൽ റാലിയെ അഭിസംബോധന ചെയ്തു. അമാന ടവറിൽ നടന്ന ഡിവിഷൻ സമ്മേളനം സയ്യിദ് ശിഹാബുദ്ദീൻ ചിറയിൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ദേശീയ ഫിനാൻസ് സെക്രട്ടറി ശരീഫ് നിസാമി പയ്യനാട് വിഷയാവതരണം നടത്തി.എസ് ജെ എം ഈസ്റ്റ് ജില്ല പ്രസിഡന്റ് കുഞ്ഞീതു മുസ്‌ലിയാർ, റാഫി അദനി പുളിയക്കോട്, സുഹൈൽ സി കെ മോങ്ങം, അബ്ദുല്ല സഖാഫി ജീലാനി നഗർ തുടങ്ങിയവർ സംബന്ധിച്ചു.
Follow us on :
Tags:
Please select your location.