Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊണ്ടോട്ടി ബസ് സ്റ്റാന്റ് ഉദ്ഘാടനം: ബഹിഷ്കരിച്ച് ഇടതുമുന്നണിയും യൂത്ത് കോൺഗ്രസും

30 Jun 2025 21:27 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : കൊണ്ടോട്ടി നഗരസഭ നവീകരിച്ച ബസ് സ്റ്റാന്റ് ഉദ്ഘാടനത്തിൽ നിന്ന് ഇടതുമുന്നണി വിട്ടു നിൽക്കും. നഗരസഭയുടെ അഴിമതിയിലും കെടു കാര്യസ്ഥതയിലും "ടേക്ക് എ ബ്രേക്ക്‌"പദ്ധതി അകാരണമായി വൈകിപ്പിച്ചതിലും പ്രതിഷേധിച്ചാണ് കൊണ്ടോട്ടി എൽ ഡി എഫ് കമ്മിറ്റി പരിപാടി ബഹിഷ്കരിക്കുന്നത്. അതേ സമയം തങ്ങൾ ആവശ്യപ്പെട്ടത് പ്രകാരമുള്ള പരിഗണന നൽകാത്തതിലും മുനിസിപ്പൽ ചെയർപേഴ്സണോട് കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ച് കൊണ്ടോട്ടി മുനിസിപ്പൽ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയും പരിപാടി ബഹിഷ്കരിക്കുന്നതായി നേതാക്കൾ അറിയിച്ചു.

Follow us on :

More in Related News