Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Feb 2026 22:45 IST
Share News :
വൈക്കം: കേരള എൻ ജി ഒ യൂണിയൻ 63-ാമത് വൈക്കം ഏരിയ വാർഷിക സമ്മേളനം നടത്തി. വൈക്കം സീതാറാം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി. എം ഹാജറ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് സരിത ദാസ് അധ്യക്ഷയായി. ഏരിയ സെക്രട്ടറി റഫീഖ് പാണംപറമ്പിൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി. ആർ സരീഷ് കുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഫെബ്രുവരി 12ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാൻ സമ്മേളനം തീരുമാനിച്ചു. പുതിയ ഭാരവാഹികളായി പി. ആർ സരീഷ് കുമാർ (പ്രസിഡൻ്റ്), കെ.വി സിനിൽകുമാർ, വിബിതാ മോഹൻ (വൈസ് പ്രസിഡൻ്റ്മാർ), റഫീഖ് പാണംപറമ്പിൽ (സെക്രട്ടറി),
ഇ. വി ലെനിൻ, എസ്. സനീഷ്
(ജോയിൻ്റ് സെക്രട്ടറിമാർ), സൗമ്യ പി രവീന്ദ്രൻ (ട്രഷറർ), ടി. സി ജയൻ, സജിൽ കുര്യാക്കോസ് (ഓഡിറ്റർമാർ ), സി.എ ജാസ്മിൻ (വനിത സബ് കമ്മിറ്റി കൺവീനർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.