Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.സി.ബി.സി. വിലങ്ങാട് പുനരധിവാസ പദ്ധതി: 70 വീടുകൾ കുടുംബങ്ങൾക്ക് കൈമാറും; ഒന്നാംഘട്ട സമാപനവും രണ്ടാംഘട്ട ഉദ്ഘാടനവും മെയ് 14 ന്

12 May 2026 14:00 IST

NewsDelivery

Share News :

കോഴിക്കോട്- വിലങ്ങാട് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച പുനരധിവാസ പ്രവർത്തനങ്ങളുടെ ഒന്നാംഘട്ട സമാപനവും രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനവും മെയ് 14 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് മഞ്ഞക്കുന്ന് പള്ളി അങ്കണത്തിൽ നടക്കും. ദുരിത ബാധിതരായ കുടുംബങ്ങൾക്ക് കെ സി ബി.സി.യുടെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ 41 ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നതിനായിരുന്നു പദ്ധതി. പിന്നീട് ആവശ്യക്കാരുടെ എണ്ണം മനസ്സിലാക്കി ആ സംഖ്യ 70 ആയി ഉയർത്തി. വിവിധ രൂപതകൾ, സന്യാസസഭകൾ, സാമൂഹിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പ്രവർത്തനങ്ങൾ.

മെയ് 14 ന് നടക്കുന്ന ചടങ്ങിൽ പുനരധിവാസ പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ സമാപനത്തോടൊപ്പം രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും. 70 വീടുകളുടെയും നിർമ്മാണം പൂർത്തിയാക്കി കുടുംബങ്ങൾക്ക് കൈമാറും. പുതിയ 8 വീടുകളുടെ നിർമാണം. ജീവനോപാധി സാധ്യതകൾ വർദ്ധിപ്പിക്കൽ, പ്രകൃതി ദുരന്തങ്ങളിൽ കർമനിരതരാകാൻ പ്രാപ്തരായ ടാസ്ക് ഫോഴ്സ് ടീം രൂപീകരണം, മാനസിക ശാക്തീകരണം പിന്തുണക്കായുള്ള കൗൺസിലേഴ്സ് എന്നിവയ്ക്കാണ് രണ്ടാം ഘട്ടത്തിൽ മുൻഗണന നൽകുന്നത്.

കെ.സി.ബി.സി പ്രസിഡന്റ് റൈറ്റ്.റവ.ഡോ.വർഗീസ് ചക്കാലക്കൽ ഉൽഘാടനം ചെയ്യും. തലശ്ശേരി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും താമരശ്ശേരി രൂപതാധ്യക്ഷൻ റെമീജിയോസ് ഇഞ്ചനാനിയിൽ ആമുഖ പ്രഭാഷണം നടത്തും.

വടകര എം.പി ഷാഫി പറമ്പിൽ, നിയുക്ത നാദാപുരം എം.എൽ.എ കെ എം അഭിജിത്ത്. മേപ്പയൂർ സലഫിയ്യ കോളേജ് അസോസിയേഷൻ പ്രസിഡന്റ് ഡോ.ഹുസൈൻ മടവൂർ, സി.ഒ.ഡി. പ്രസിഡന്റ് മോൺ ജോയ്‌സ് വയലിൽ, കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ, കെ.സി.ബി.സി ഡിസാസ്റ്റർ മിറ്റിഗേഷൻ കമ്മിറ്റി അംഗം ഫാ മൈക്കിൾ വെട്ടിക്കാട്, വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് മാസ്റ്റർ, കെ.എസ്.എസ്.എഫ്. ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, സി.ഒ.ഡി. ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര എന്നിവർ പങ്കെടുക്കും.

പുനരധിവാസ പദ്ധതി കെസിബിസി മുൻകൈയെടുത്ത് കേരള സോഷ്യൽ സർവീസ് ഫോറത്തെ ഏൽപ്പിക്കുകയായിരുന്നു‌. പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് താമരശ്ശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗവും കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ ഘടകവുമായ സി.ഒ.ഡി ആയിരുന്നു. 2024 ജൂലൈ 30 ന് വിലങ്ങാട് പ്രദേശത്തെ ദുഃഖത്തിലാഴ്ത്തിയ ഉരുൾപൊട്ടൽ ദുരന്തമുണ്ടായത്.

വാർത്താ സമ്മേളനത്തിൽ മോൺ. ജോയ്‌സ് വയലിൽ (പ്രസിഡന്റ്, സി.ഒ.ഡി.), ഫാ. ജേക്കബ് മാവുങ്കൽ (ഡയറക്ടർ, കെ.എസ്.എസ്.എഫ്), ഫാ. സായി പാറൻകുളങ്ങര (ഡയറക്ടർ, സി.ഒ.ഡി.), ആൽബിൻ സക്കറിയാസ് (പ്രൊജക്റ്റ് കോർഡിനേറ്റർ) എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News