Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാവിട് സെന്റ്.ജോസഫ്സ്‌ ദേവാലയത്തിലെ വിശ്വാസ പരിശീലന ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

04 Jan 2026 21:29 IST

MUKUNDAN

Share News :

ഗുരുവായൂർ:കാവിട് സെന്റ്.ജോസഫ്സ്‌ ദേവാലയത്തിലെ വിശ്വാസ പരിശീലന ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.വിശുദ്ധ കുർബാനയ്ക്ക് ശേഷം നടത്തിയ പൊതുസമ്മേളനം പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ഫൊറോന ചർച്ച് വികാരി റവ.ഡോ.ഡേവീസ് കണ്ണമ്പുഴ ഉദ്ഘാടനം നിർവഹിച്ചു.പിടിഎ പ്രസിഡന്റ് എം.വി.ജയ്സൺ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കാവീട് പള്ളി വികാരി ഫാ.ഫ്രാൻസിസ് നീലങ്കാവിൽ അനുഗ്രഹ പ്രഭാഷണം നടത്തി.സർവീസ് അവാർഡിനർഹരായ അധ്യാപകർ റീന ഡേവിസ്,മിനി വർഗീസ്,സി.ജി.റാഫേൽ എന്നിവർക്ക് അവാർഡുകൾ വിതരണം ചെയ്തു.പ്രിൻസിപ്പൽ സി.എൽ.മാത്യു,സി.ജി.റാഫേൽ,എം.സി.ഫ്രാൻസിസ് സേവിയർ,ലയ ജോൺസൺ.സിസ്റ്റർ.ട്രീസ ജേക്കബ്,അനാമിക.കെ.ജോഫി, ഇ.ജെ.ജിംസി എന്നിവർ പ്രസംഗിച്ചു.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Follow us on :

More in Related News