Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2026 20:38 IST
Share News :
ഗുരുവായൂർ:ജീവ ഗുരുവായൂർ സൗജന്യ പാചക പഠനകളരി ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ ഉദ്ഘാടനം ചെയ്തു.വിരുദ്ധവും, ഹാനികരവുമായ ആഹാരങ്ങൾ രോഗങ്ങൾക്ക് കാരണമായ ഈ കാലഘട്ടത്തിൽ രോഗം തരാത്ത ആഹാരത്തിൻ്റെ പ്രസക്തി ജനങ്ങളിലെത്തിക്കാനാണ് ജീവ ഗുരുവായൂർ സൗജന്യ പാചക പഠനകളരി സംഘടിപ്പിച്ചത്.കേരള ജനത പോഷക ദാരിദ്യം മൂലം ആരോഗ്യമില്ലാതെയായ സാഹചര്യത്തിൽ ഇത്തരത്തിലുള്ള പാചക പഠനകളരിയുടെ പ്രസക്തി വളരെ വലുതാണ് എന്ന് ചെയർമാൻ പറഞ്ഞു.യോഗത്തിൽവാർഡ് 16 ലെ തളിർ കുടുംബശ്രി പ്രവർത്തകർക്ക് നല്ല ഭക്ഷണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ഡോ.പി.എ.രാധാകൃഷ്ണൻ ക്ലാസ്സെടുത്തു.മാണിക്യം റസിഡൻസിയിൽ നടന്ന ചടങ്ങിൽ
പ്രസിഡന്റ് പ്രിയ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.രവിചങ്കത്ത് ആമുഖ പ്രഭാഷണം നടത്തി.കൗൺസിലർമാരായ സീനറാഫേൽ,മഹിജ, പി.കെ.സുഷ ബാബു,ചന്ദ്ര രാമകൃഷ്ണൻ,അഷ്പാക്ക്,നൗഷാദ് എന്നിവരും
കെ.കെ.പ്രതാപൻ,സന്ധ്യ ഭരതൻ,സൈമൺകാർത്തികേയൻ,കെ.യു.സോമൻ താമരയൂർ എന്നിവർ പ്രസംഗിച്ചു.പ്രത്യേകം തയ്യാറാക്കിയ വർണ്ണപുട്ടും ചാപ്പിയും സ്നേഹവിരുന്നിന് നൽകി.
Follow us on :
Tags:
More in Related News
Please select your location.