Tue Jun 10, 2025 5:19 PM 1ST

Location  

Sign In

നവകേരള സൃഷ്ടിക്കായി ജനശ്രീ മിഷൻ പഞ്ചകർമ്മ പദ്ധതി നടപ്പിലാക്കും: എം എം ഹസ്സൻ

06 Jan 2025 00:31 IST

Saifuddin Rocky

Share News :

മലപ്പുറം: ജനശ്രീ സുസ്ഥിര വികസന മിഷൻ കേരളത്തിന്റെ സമഗ്ര വികസനത്തിന് പഞ്ചകർമ്മ പദ്ധതികൾ നടപ്പിലാക്കുവാൻ തീരുമാനിച്ചു എന്ന് ജനശ്രീ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ മിഷൻ വിളിച്ചുചേർത്ത നേതൃസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ചെയർമാൻ എം എം ഹസ്സൻ പറഞ്ഞു.


സൗരോർജ്ജ പദ്ധതിയുടെ വ്യാപനം, മാലിന്യ സംസ്കരണം ശുചിത്വം, ജൈവകൃഷി, കുടുംബ കൂട്ടായ്മ, സ്വയം തൊഴിൽ സംരംഭങ്ങൾ എന്നിവ ജനകീയ പിന്തുണയോടെ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുവാൻ ജനശ്രീ തീരുമാനിച്ചു.


ജില്ലയിലെ ക്ഷേമകാര്യ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുവാൻ വേണ്ടി ഉമ്മൻചാണ്ടി സ്മൃതികേന്ദ്രങ്ങൾ ആരംഭിക്കുവാനും ജില്ലാ നേതൃയോഗം തീരുമാനിച്ചു.


യോഗത്തിൽ ജില്ലാ മിഷൻ ചെയർമാൻ പി എ അബ്ദുൽ അലി അധ്യക്ഷത വഹിച്ചു.


ഡിസിസി പ്രസിഡന്റ് വിഎസ് ജോയ്, സംസ്ഥാന സെക്രട്ടറി ബി എസ് ബാലചന്ദ്രൻ, ജില്ലാ സെക്രട്ടറി പി ടി ജബീബ് സുക്കീർ, എൻ എ കരീം, വി എ കരീം, അജ്മൽ ആനത്താൻ, ഗോപാലകൃഷ്ണൻ കരുവാരക്കുണ്ട്, സുരേഷ് ബാബു കരുളായി, എ കെ ബാലസുബ്രഹ്മണ്യൻ, സുരേഷ് തേഞ്ഞിപ്പലം, കുഞ്ഞുമരക്കാർ തിരൂരങ്ങാടി, നാസർ തെന്നല, സിദ്ദീഖ് പുല്ലാട്ട്, വനജ ടീച്ചർ, പത്മനാഭൻ വണ്ടൂർ, നാരായണൻ പേങ്ങാട് എന്നിവർ ആശംസകൾ അറിയിച്ചു

Follow us on :

More in Related News