Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ശ്രീപുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ഭക്തിസാന്ദ്രമായി ആഘോഷിച്ചു

21 Apr 2026 18:39 IST

MUKUNDAN

Share News :

ചാവക്കാട്:ശ്രീപുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിലെ 20-മത് പ്രതിഷ്ഠാദിനം വിപുലമായ പരിപാടികളോടെ ഭക്തിസാന്ദ്രമായി ആഘോഷിച്ചു.രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായിരുന്നു.കിഴക്കകത്ത് പ്രകാശൻ,മൗനയോഗി സ്വാമി എ.ഹരിനാരായണൻ എന്നിവരുടെ വകയായി അയ്യപ്പസ്വാമിക്കും,സുബ്രഹ്മണ്യസ്വാമിക്കും നടന്ന ഉദയാസ്തമന പൂജയ്ക്ക് ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോ.ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു.ക്ഷേത്ര ദർശനം നടത്തിയ എല്ലാ ഭക്തജനങ്ങൾക്കും പൂജിച്ച നാണയം തന്ത്രി വിതരണം ചെയ്തു.നാരായണീയ പാരായണം,അന്നദാനം എന്നിവയുണ്ടായിരുന്നു.വൈകീട്ട് ശ്രീരുദ്ര ആഘോഷ കമ്മിറ്റി,നവയുഗ,ധ്രുവ എന്നീ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വിവിധ താളമേളങ്ങളുടെയും,തെയ്യത്തിൻ്റയും,ഗജവീരമാരുടെയും,നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ വിവിധ കരകളിൽ നിന്നും എഴുന്നെള്ളിപ്പുകൾ വൈകീട്ട് 3 മണിയോടെ ആരംഭിച്ച് രാത്രി 8.30-ന് സമാപിച്ചു.തുടർന്ന് സന്നിധാനം കമ്മിറ്റിയുടെ വർണ്ണമഴ ഫാൻസി വെടിക്കെട്ടും ഉണ്ടായി.ക്ഷേത്രഭൂമി സംരക്ഷണ സമാഹരണ യജ്ഞസമിതി ചെയർമാൻ മോഹൻദാസ് ചേലനാട്ട്,ക്ഷേത്രം പ്രസിഡന്റ് എം.ബി.സുധീർ,ജനറൽ സെക്രട്ടറി വി.പ്രേംകുമാർ,ട്രഷറർ സി.കെ.ബാലകൃഷ്ണൻ തുടങ്ങിയവർ പ്രതിഷ്ഠാദിന പരിപാടിക്ക് നേതൃത്വം നൽകി.


Follow us on :

More in Related News